എൽ.ജെ.ഡിയുമായി ലയനം അസാദ്ധ്യമെന്ന് ജനതാദൾ (എസ്)

Monday 10 May 2021 10:34 PM IST

കണ്ണൂർ : തങ്ങളെ പരിഹസിക്കുന്ന നിലപാട് തുടരുന്ന ലോക് താന്ത്രിക് ദളുമായി ലയിക്കുന്ന കാര്യം അംഗീകരിക്കാനാവില്ലെന്ന് ജനതാദൾ -എസിന്റെ വിവിധ ജില്ലാകമ്മിറ്റികൾ നേതൃത്വത്തെ അറിയിച്ചു.രണ്ട് പാർട്ടികളും ലയിച്ചുവന്നാൽ മന്ത്രിസ്ഥാനത്തെക്കുറിച്ച് ആലോചിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജനതാദൾ എസ് നേതാക്കൾ ഓൺലൈൻ യോഗം ചേർന്നത്. എന്നാൽ, ലയനം അസാദ്ധ്യമാണെന്നാണ് ദൾ -എസ് നേതാക്കൾ നൽകുന്ന സൂചന.അതേസമയം, തങ്ങൾക്ക് മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​തെ എം​.എൽ​.എ മാ​ത്ര​മാ​യി തു​ട​രേ​ണ്ടി വ​ന്നാ​ൽ ല​യ​നം​ കൊ​ണ്ട് യാ​തൊ​രു​ ഗു​ണ​വും പാ​ർ​ട്ടി​ക്കു​ണ്ടാ​വി​ല്ലെ​ന്നാ​ണ് എൽ.ജെ​.ഡി നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം.നേ​ര​ത്തെ നിരവധി ത​വ​ണ ലയനക്കാര്യം ചർച്ച ചെയ്തിരുന്നെങ്കിലും സംസ്ഥാന പ്രസിഡന്റ് സ്ഥാനവും കൂടുതൽ ഭാരവാഹികളും തങ്ങൾക്ക് വേണമെന്ന ലോക് താന്ത്രിക് ദളിന്റെ കടുംപിടിത്തമാണ് ലയനത്തിൽ നിന്നു പിന്നോട്ട് പോകാൻ കാരണമെന്നു ജനതാദൾ എസ് നേതൃത്വം പറയുന്നു.തിര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ല​യി​ക്ക​ണ​മെ​ന്ന സി​.പി​.എം നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചാ​ണ്

എ​ൽ.ജെ.​ഡി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത്. നാലിടത്ത് മത്സരിച്ച ജെ.ഡി.എസ് രണ്ടിടത്ത് ജയിച്ചു. കൂത്തുപറമ്പിൽ മാത്രമാണ് എൽ.ജെ.ഡി ജയിച്ചത്. സിറ്റിംഗ് സീറ്റുകളായ വടകരയിലും കൽപ്പറ്റയിലും വാശി പിടിച്ച് മത്സരിച്ചിട്ടും പരാജയപ്പെട്ടു. ര​ണ്ട് എം.എ​ൽ.എ​മാ​രു​ള്ള ജെ.ഡി.എസിന് മ​ന്ത്രി​സ്ഥാ​നം ഉ​റ​പ്പാ​ണ്.

Advertisement
Advertisement