വീടുകളിൽ ചികിത്സയിലുള്ളവർക്കും ഓക്സിജൻ സംവിധാനം

Tuesday 11 May 2021 2:41 AM IST

കൊച്ചി: വീടുകളിൽ ചികിത്സയിലുള്ള രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ഓക്‌സിജൻ കോൺസെന്ററേറ്ററുകൾ എത്തിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. ഓക്‌സിജൻ സഹായം ആവശ്യമായ കൊവിഡ്, കൊവിഡിതര രോഗികളെ ലക്ഷ്യമിട്ടാണ് കോൺസെന്ററേറ്ററുകൾ എത്തിക്കുന്നത്. കൊച്ചി കോർപ്പറേഷൻ പരിധിയിൽ മൂന്ന് കോൺസെന്ററേറ്ററുകൾ പ്രവർത്തന സജ്ജമായി. കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം മുഖേനയാണ് സൗകര്യം ലഭ്യമാക്കുന്നത്.