മണ്ണടി അനിൽ നിര്യാതനായി

Tuesday 11 May 2021 12:41 AM IST

കടമ്പനാട് : കേരള ലേബർഫെഡ് ചെയർമാനും ലോക്‌താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മണ്ണടി ഉഴുവത്ത് വീട്ടിൽ അഡ്വ.മണ്ണടി അനിൽ (54) നിര്യാതനായി. കൊവിഡ് ബാധിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവായെങ്കിലും ന്യൂമാണിയ ബാധയെ തുടർന്നായിരുന്നു മരണം. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ, സി.എം.പി പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, എ.ഐ.എസ്.എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, എ.ഐ.വൈ.എഫ് പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. എ.ഐ.എസ്.എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരിക്കെ പ്രീഡിഗ്രി ബോർഡിനെതിരായ സമരത്തിൽ പങ്കെടുത്ത് പൊലീസിന്റെ മർദ്ദനത്തിനിരയായിട്ടുണ്ട്. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഏറത്ത് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി ജയശ്രീയാണ് ഭാര്യ. മകൻ: അമൽദേവ്