പാേസ്റ്റുമോർട്ടത്തിന്റെ വീഡിയോ നിർബന്ധം
Monday 10 May 2021 11:04 PM IST
തിരുവനന്തപുരം: പൊലീസ് മർദ്ദനത്തിലോ കസ്റ്റഡിയിലോ കൊല്ലപ്പെടുന്നവരുടെ പോസ്റ്റുമോർട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രവും നിർബന്ധമാക്കി ഡി.ജി.പി സർക്കുലർ ഇറക്കി. ഏപ്രിൽ 20ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കുലർ. പൊലീസ് ഫോട്ടോഗ്രാഫർ ഇല്ലെങ്കിൽ പുറത്ത് നിന്നുള്ള ആളെ ഇതിനായി ചുമതലപ്പെടുത്തണം.സംഭവം നടന്ന സ്ഥലത്തിന്റെ സീൻ മഹസറിൻെറ ഭാഗമാക്കണം.മൃതദേഹം കാണപ്പെട്ടതും മറ്റു തെളിവുകളും തൊണ്ടി സാധനങ്ങളും സ്ഥലത്തെ മരങ്ങൾ, മതിൽ മറ്റു അടയാളങ്ങൾ എല്ലാം ഉൾപ്പെടുന്ന, ഡ്രാഫ്റ്റ്സ്‌മാൻ തയാറാക്കുന്ന വിശദമായ സൈറ്റ് പ്ലാനാണ് ഇനി കോടതിയിൽ ഹാജരാക്കേണ്ടത്.