സീനിയർ ഡോക്ടർ മരിച്ചു, ഡൽഹിയിൽ 80 ഡോക്ടർമാർക്ക് കൊവിഡ്
Monday 10 May 2021 11:11 PM IST
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കി ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ്. ഡൽഹിയിലെ സരോജ ആശുപത്രിയിൽ ഇതുവരെ 80 ഡോക്ടർമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 27 വർഷമായി ഈ ആശുപത്രിയിൽ ജോലി ചെയ്യുന്ന സീനിയർ സർജൻ ഡോ. എ.കെ. റാവത്ത് കൊവിഡ് ബാധിച്ച് മരിച്ചു.80 ഡോക്ടർമാരിൽ 12 പേർ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. മറ്റുള്ളവർ ഹോം ക്വാറന്റൈനിലാണ്. ഡൽഹിയിലെ വിവിധ ആശുപത്രികളിലായി ഡോക്ടർമാരും പാരാമെഡിക്കൽസ്റ്റാഫുകളുമായി മുന്നൂറോളം പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.