കെ.എം.എം.എൽ ആശുപത്രി ഒരാഴ്ചക്കുള്ളിൽ

Tuesday 11 May 2021 12:00 AM IST

തിരുവനന്തപുരം: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) ചവറ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലും, സ്‌കൂൾ ഗ്രൗണ്ടിലും, കമ്പനിക്ക് മുൻവശത്തെ ടൈറ്റാനിയം റിക്രിയേഷൻ ക്ലബ് പരിസരത്തുമായി തയ്യാറാക്കുന്ന കൊവിഡ് ചികിത്സാകേന്ദ്രം ഒരാഴ്ചക്കുള്ളിൽ പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കമ്പനിയോട് ചേർന്നുള്ള ഒാക്സിജൻ നിർമ്മാണ പ്ലാന്റിൽ മൂന്നു കോടിരൂപ ചെലവഴിച്ച് മെഡിക്കൽ ഓക്സിജൻ ഉത്പാദനം ആറിൽ നിന്ന് 10 ടണ്ണാക്കി വർദ്ധിപ്പിക്കാൻ അനുമതിയും നൽകിയിട്ടുണ്ട്.