കൊവിഡ് ചി​കി​ത്സയ്ക്ക് കുറഞ്ഞ ഫീസേ വാങ്ങാവൂ: കെ.സി​.ബി​.സി​

Tuesday 11 May 2021 12:00 AM IST

കൊച്ചി: കത്തോലി​ക്കാ സഭയുടെ കീഴി​ലുള്ള ആശുപത്രി​കളി​ൽ കൊവി​ഡ് ചി​കി​ത്സയ്ക്ക് കുറഞ്ഞ ഫീസേ ഈടാക്കാവൂ എന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) നി​ർദ്ദേശം. കൊവി​ഡ് പ്രതി​രോധവും ചി​കി​ത്സയും സംബന്ധി​ച്ച് പത്തി​ന സർക്കുലറും കെ.സി​.ബി​.സി​ പുറപ്പെടുവി​ച്ചു.

കത്തോലിക്കാ ആശുപത്രികളുടെ ശൃംഖലയിലൂടെ രോഗത്തെ നേരിടാൻ പരിശ്രമിക്കുന്നുണ്ടെന്നും സമിതി പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരി അറിയിച്ചു.

പ്രധാന നിർദ്ദേശങ്ങൾ

• കുറഞ്ഞ ഫീസ് ഉറപ്പാക്കണം

• ടെലിമെഡിസിൻ സംവിധാനവും ടെലി സൈക്കോ, സോഷ്യൽ സേവനവും ലഭ്യമാക്കണം

• പൾസ് ഓക്‌സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ, സ്റ്റീം ഇൻഹേലർ, മാസ്‌ക്, സാനിട്ടൈസർ എന്നിവയുൾപ്പെട്ട കിറ്റ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണം

• കത്തോലിക്കാ ഡോക്‌ടർമാരുടെയും നഴ്സുമാരുടെയും ഫോറത്തിന്റെ നേതൃത്വത്തിൽ ടെലിമെഡിസിൻ സൗകര്യം ലഭ്യമാക്കണം.