ഒന്നര വയസുകാരിക്ക് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു
Tuesday 11 May 2021 12:00 AM IST
ചെങ്ങന്നൂർ: ആലാ കോണത്തേത്ത് രാജേഷിന്റെയും ശില്പയുടെയും മകൾ അരുണിമയ്ക്ക് (കിച്ചു, ഒന്നര വയസ്) മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു. പനിബാധിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ശില്പയുടെ വീട്ടിൽ വച്ചാണ് അരുണിമയ്ക്ക് പനി ബാധിച്ചത്. വീട്ടിലെ മറ്റാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. സംസ്കാരം നടത്തി. അനഘ ഇരട്ട സഹോദരിയാണ്. മൂന്ന് വയസിൽ താഴെയുള്ള ആറ് കുട്ടികൾ ഒരു വർഷത്തിനിടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.