റയലിനും ഷോക്ക്

Tuesday 11 May 2021 3:44 AM IST

മാ​ഡ്രി​ഡ്:​ ​സ്പാ​നി​ഷ് ​ലാ​ലി​ഗ​യി​ൽ​ ​പോ​യി​ന്റ് ​ടേ​ബി​ളി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്താ​നു​ള്ള​ ​സു​വ​ർ​ണ്ണാ​വ​സ​രം​ ​റ​യ​ൽ​ ​മാ​ഡ്രി​ഡ് ​ന​ഷ്ട​മാ​ക്കി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​സെ​വി​യ്യ​യോ​ട് 2​-2​ന് ​സ​മ​നി​ല​യി​ൽ​ ​കു​രു​ങ്ങി​യ​താ​ണ് ​റ​യ​ലി​ന് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​ര​ണ്ട് ​ത​വ​ണ​ ​പി​ന്നി​ൽ​ ​നി​ന്ന​ ​ശേ​ഷ​മാ​ണ് ​റ​യ​ൽ​ ​സെ​വി​യ്യ​യെ​ ​ഒ​പ്പം​ ​പി​ടി​ച്ച​ത്.​ ​തോ​ൽ​വി​ ​മു​ന്നി​ൽ​ക്ക​ണ്ട​ ​മ​ത്സ​ര​ത്തി​ൽ​ ​ര​ണ്ടാം​ ​പ​കു​തി​യു​ടെ​ ​അ​ധി​ക​ ​സ​മ​യ​ത്ത് 94​-ാം​ ​മി​നിറ്റി​ൽ​ ​ ​ഹ​സ്സാ​ർ​ഡ് ​നേ​ടി​യ​ ​ഗോ​ളാ​ണ് ​റ​യ​ലി​ന് ​ര​ക്ഷ​യാ​യ​ത്.​അ​ത്‌​ല​റ്റി​ക്കോ​ ​മാ​ഡ്രി​ഡും​ ​ബാ​ഴ്സ​ലോ​ണ​യും​ ​ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞ​തി​നാ​ൽ​ ​ഈ​ ​മ​ത്സ​ര​ത്തി​ൽ​ ​ജ​യം​ ​നേ​ടി​യാ​ൽ​ ​റ​യ​ലി​ന് ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത് ​എ​ത്താ​മാ​യി​രു​ന്നു.​

35​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 75​ ​പോ​യി​ന്റു​മാ​യി​ ​റ​യ​ൽ​ ​പോ​യി​ന്റ് ​ടേ​ബി​ളി​‌​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തെത്തി.​ ​ഇ​ത്ര​ത​ന്നെ​ ​പോ​യി​ന്റു​ള്ള​ ​ബാ​ഴ​സ​ ​മൂ​ന്നാ​മ​തു​ണ്ട്.​ 77​ ​പോ​യി​ന്റു​ള്ള​ ​അ​ത്‌​ലറ്റിക്കോ​യാ​ണ് ​ഒ​ന്നാ​മ​ത്.​ ​സെ​വി​യ്യ​ ​നാ​ലാമതും. ഫെ​ർ​ണാ​ണാ​ണ്ടോ​യും​ ​റാ​ക്കറ്റി​ച്ചു​മാ​ണ് ​(പെനാൽറ്റി)​സെ​വി​യ്യ​യ്‌​ക്ക​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​ ​അ​സ​ൻ​സി​യോ​യാ​ണ് ​റ​യ​ലി​ന്റെ​ ​ആ​ദ്യ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.