യുവന്റസിന് മിലാന്റെ മൂന്നടി: ആദ്യ നാലിൽ നിന്നും വീണു

Tuesday 11 May 2021 3:47 AM IST

ടൂറിൻ: ഇറ്രാലിയൻ സിരി എയിൽ നിലവിലെ ചാമ്പ്യൻമാരായ യുവന്റസിന് തിരിച്ചടി തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്‌സരത്തിൽ അവർ എ.സി മിലാനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്രു. തോൽവിയോടെ പോയിന്റ് ടേബിളിലെ ആദ്യ നാലിൽ നിന്ന് പുറത്തായ അവരുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളും മങ്ങി. മൂന്ന് മത്സരങ്ങൾ കൂടെ ശേഷിക്കെ 35മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി അവർ അഞ്ചാം സ്ഥാനത്താണ്. ഇത്രയും മത്‌സരങ്ങളിൽ നിന്ന് 72 പോയിന്റുമായി മിലാൻ മൂന്നം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള ഇന്റർമിലാൻ നേരത്തേ തന്നെ കിരീടം ഉറപ്പിച്ചു.

ഇന്നലെ യുവന്റസിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ബ്രാഹിം ഡിയാസും ആന്ദ്രേ റെബിച്ചും ടൊമോറിയുമാണ് മിലാനായി സ്കോർ ചെയ്തത്. 27 ഗോളുമായി ലീഗിലെ ടോപ്സ്കോറർ സ്ഥാനത്തുള്ള ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പ്രകടനം മാത്രമാണ് ഇത്തവണ യുവന്റസിന് ആശ്വസിക്കാനുള്ളത്.

പെ​നാ​ൽ​റ്റി​ ​ വി​വാ​ദം
1​-1​ൽ​ ​നി​ൽ​ക്കെ​ ​75-ാം​ ​മി​നിട്ടി​ൽ​ ​ക​രിം​ ​ബെ​ൻ​സേ​മ​ ​റ​യ​ലി​നാ​യി​ ​നേ​ടി​യെ​ടു​ത്ത​ ​പെ​നാ​ൽ​റ്റി​ ​റി​വ്യൂ​ ​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ​അ​തി​നു​ ​മു​ൻ​പ് ​റ​യ​ൽ​ ​ബോ​ക്‌​സി​ൽ​ ​എ​ഡ​ർ​ ​മി​ലി​റ്റാ​വോ​ ​പ​ന്തു​ ​കൈ​കൊ​ണ്ടു​ ​തൊ​ട്ട​ത് ​വീ​ഡി​യോ​ ​അ​സി​റ്റ​ന്റ് ​റ​ഫ​റി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​
ഇ​തോ​ടെ​ ​റ​യ​ലി​നു​ ​ന​ൽ​കി​യ​ ​പെ​നാ​ൽ​റ്റി​ ​ഒ​ഴി​വാ​ക്കി​ ​സെ​വി​യ്യ​ക്ക് ​പെ​നാ​ൽ​റ്റി​ ​ന​ൽ​കാ​ൻ​ ​​റ​ഫ​റി​ ​തീ​രു​മാ​നി​ച്ചു.​
ഈ പെനാൽറ്റിയാണ് റാക്കിറ്റിച്ച് ഗോളാക്കിയത്. ​
ഇ​തി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​വി​മ​ർ​ശ​ന​വു​മാ​യി​ ​റ​യ​ൽ​ ​കോ​ച്ച് ​സി​ദാ​ൻ​ ​രം​ഗ​ത്തെ​ത്തി.

Advertisement
Advertisement