കുട്ടികൾക്കും സ്ത്രീകൾക്കും വാട്സാപ്പിലൂടെ അവതരണ കല പഠിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

Tuesday 11 May 2021 12:41 PM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്കും സ്ത്രീകൾക്കും അവതരണ കല പഠിക്കാൻ അവസരമൊരുങ്ങുന്നു.ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന സ്കൂൾ കുട്ടികൾക്കും, 18 മുതൽ 30 വരെ പ്രായമുള്ള സ്ത്രീകൾക്കുമാണ് അവസരം.

വാട്സാപ്പിലൂടെ നടക്കുന്ന പരിശീലനത്തിന്റെ ദൈർഘ്യം 30 മണിക്കൂറാണ്. കേരള യൂണിവേഴ്സിറ്റിയിലെ അഡൽറ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷനിലെ മാദ്ധ്യമ വിഭാഗം കോഴ്സുകളിലെ അദ്ധ്യാപകരാണ് ഈ സൗജന്യ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നത്. സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂരാണ് പ്രോജക്റ്റ് കോ-ഓഡിനേറ്റർ. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9895451515 എന്ന വാട്സാപ്പ് നമ്പറിൽ പേര്, വിലാസം എന്നിവ അയയ്ക്കുക.