ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു
Wednesday 12 May 2021 12:00 AM IST
ചെറുതോണി: ഇസ്രായേലിൽ ഹമാസ് ഷെല്ലാക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശിയായ നഴ്സ് കാഞ്ഞിരംതാനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇന്നലെ വൈകിട്ട് 5.30ന് കീരിത്തോട്ടിലുള്ള ഭർത്താവുമായി ഫോണിൽ വീഡിയോ കാൾ ചെയ്യുന്നതിനിടെ ഇസ്രായേലിലെ ഗാസ അഷ്‌കലോണിൽ സൗമ്യ താമസിക്കുന്ന വീട്ടിൽ ഷെൽ പതിക്കുകയായിരുന്നു. അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വർഷമായി ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. രണ്ട് വർഷം മുമ്പാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്നത്. ഏക മകൻ: അഡോൺ.