ഐ.പി.എൽ പുനരാരംഭിച്ചാലും ഇംഗ്ലീഷ് താരങ്ങൾ ഉണ്ടാകില്ല

Wednesday 12 May 2021 3:30 AM IST

ല​ണ്ട​ൻ​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​മു​ലം​ ​നി​റു​ത്തി​ ​വ​ച്ചി​രി​ക്കു​ന്ന​ ​ഐ.​പി.​എ​ൽ​ ​പ​തി​ന്നാ​ലാം​ ​സീ​സ​ൺ​ ​പു​ന​രാ​രം​ഭി​ച്ചാ​ലും​ ​ഇം​ഗ്ലീ​ഷ് ​താ​ര​ങ്ങ​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് ​ഇം​ഗ്ല​ണ്ട് ​ആ​ൻ​ഡ് ​വേ​ൽ​സ് ​ക്രി​ക്കറ്റ് ​ബോ​ർ​ഡ്.​ ​ജൂ​ൺ​ ​മു​ത​ൽ​ ​ഇം​ഗ്ല​ണ്ടി​ന് ​തി​ര​ക്കേ​റി​യ​ ​രാ​ജ്യ​ന്ത​ര​ ​ക്രി​ക്കറ്റ് ​ഷെ​ഡ്യൂ​ളാ​ണ് ​ഉ​ള്ള​തെ​ന്നും​ ​അ​തി​നാ​ൽ​ ​ഈ​ ​വ​ർ​ഷം​ ഇ​നി​ ​ഐ.​പി.​എ​ൽ​ ​പു​ന​രാ​രം​ഭി​ച്ചാ​ൽ​ ​ത​ങ്ങ​ളു​ടെ​ ​താ​ര​ങ്ങ​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും​ ​ഇ.​സി.​ബി​ ​ചെ​യ​ർ​മാ​ൻ​ ​ഗ​യി​ൽ​സ് ​പ​റ​ഞ്ഞു.

പാ​കി​സ്ഥാ​ൻ​ ​ബം​ഗ്ലാ​ദേ​ശ് ​പ​ര്യ​ട​ന​ങ്ങ​ളി​ൽ​ ​എ​ല്ലാ​താ​ര​ങ്ങ​ളും​ ​ടീ​മി​നൊ​പ്പം​ ​ഉ​ണ്ടാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​ ​ഐ.​പി.​എ​ൽ​ ​പു​ന​രാ​രം​ഭി​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​ഒ​രു​ ​വി​വ​ര​വും​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ 11​ ​ഇം​ഗ്ലീ​ഷ് ​താ​ര​ങ്ങ​ളാ​ണ് ​വി​വി​ധ​ ​ഐ.​പി.​എ​ൽ​ ​ടീ​മു​ക​ളി​ലു​ള്ള​ത്.