മുംബയ് ഫീൽഡിംഗ് കോച്ചിന്റെ വെളിപ്പെടുത്തൽ: ഇന്ത്യൻ സീനിയർ താരങ്ങൾ നിയന്ത്രണങ്ങൾ പാലിക്കാൻ മടിച്ചിരുന്നു

Wednesday 12 May 2021 3:41 AM IST

ഓ​ക്ക‌്ല​ൻ​ഡ്:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​മു​ലം​ ​നി​റു​ത്തി​ ​വ​ച്ചി​രി​ക്കു​ന്ന​ ​ഐ.​പി.​എ​ൽ​ ​പ​തി​ന്നാ​ലാം​ ​സീ​സ​ണി​ൽ​ ​ബ​യോ​ബ​ബി​ൾ​ ​സു​ര​ക്ഷ​ ​പാ​ലി​ക്കാ​ൻ​ ​പ​ല​ ​ഇ​ന്ത്യ​ൻ​ ​സീ​നി​യ​ർ​ ​താ​ര​ങ്ങ​ൾ​ക്കും​ ​മ​ടി​യാ​യി​രു​ന്നു​വെ​ന്ന് ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സി​ന്റെ​ ​ഫീ​ൽ​ഡിം​ഗ് ​കോ​ച്ച് ​ജ​യിം​സ് ​പ​മ്മ​ന്റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ക്കാ​ൻ​ ​പ​റ​യു​മ്പോ​ഴെ​ല്ലാം​ ​ഇ​വ​ർ​ ​അ​സ്വ​സ്ഥ​രാ​യി​രു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞ​ ​പ​മ്മ​ന്റ് ​എ​ന്നാ​ൽ​ ​അ​ത് ​ഏ​തൊ​ക്കെ​ ​താ​ര​ങ്ങ​ളാ​ണെ​ന്ന് ​വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.​ ​ഒ​രു​ ​ഓ​ൺ​ലൈ​ൻ​ ​മാ​ദ്ധ്യ​മ​ത്തി​ന് ​ന​ൽ​കി​യ​ ​ഇ​ന്റ​ർ​വ്യൂ​വി​ലാ​ണ് ​ന്യൂ​സി​ല​ൻ​ഡു​കാ​ര​നാ​യ​ ​പ​മ്മ​ന്റ് ​ഈ​കാ​ര്യ​ങ്ങ​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം​ ​ബ​യോ​ബ​ബി​ളി​ന് ​ഒ​രു​ ​പോ​രാ​യ്മ​യും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും​ ​അ​തി​നു​ള്ളി​ൽ​ ​എ​ല്ലാ​വ​രും​ ​സു​ര​ക്ഷി​ത​രാ​യി​രു​ന്നെ​ന്നും​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​താ​യി​രു​ന്നു​ ​വെ​ല്ലു​വി​ളി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ൾ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യെ​ന്ന​ ​വാ​‌​ർ​ത്ത​ക​ൾ​ ​കേ​ട്ട് ​സ​മ്മ​‌​ർ​ദ്ദ​ത്തി​ലാ​യെ​ന്നും​ ​ടി​വി​ ​വാ​ർ​ത്ത​ക​ൾ​ ​അ​വ​രെ​ ​അ​ല​ട്ടി​യെ​ന്നും​ ​എ​ന്നാ​ലും​ ​യു​ദ്ധ​സ​മാ​ന​ ​സാ​ഹ​ച​ര്യം​ ​പോ​ലെ​യൊ​ന്നും​ ​തോ​ന്നി​യി​ല്ലെ​ന്നും​ ​പ​മ്മ​ന്റ് ​വ്യ​ക്ത​മാ​ക്കി.

ഹസ്സി വീണ്ടും പോസിറ്റീവ്

ചെ​ന്നൈ​:​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സി​ന്റെ​ ​ബാറ്റിം​ഗ് ​കോ​ച്ച് ​മൈ​ക്ക് ​ഹ​സ്സി​ക്ക് ​വീ​ണ്ടും​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു. ചെ​ന്നൈ​യു​ടെ​ ​ബൗ​ളിം​ഗ് ​കോ​ച്ച് ​എ​ൽ.​ ​ബാ​ലാ​ജി​ക്കൊ​പ്പം​ ​കൊ​വി​ഡ് ​ബാ​ധി​ത​നാ​യി​രു​ന്ന​ ഓസീസുകാരനായ ​ഹ​സ്സി​ ​വെ​ള്ളി​യാ​ഴ്ച​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​നെ​ഗറ്റീവാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​പ​രി​ശോ​ധ​ന​യി​ൽ​ ​വീ​ണ്ടും​ ​പോ​സി​റ്റീവാ​യ​തോ​ടെ​ ​അ​ദ്ദേ​ഹം​ ​ഇ​നി​യും​ ​ഇ​ന്ത്യ​യി​ൽ​ ​ക്വാ​റ​ന്റൈ​നി​ൽ​ ​തു​ട​ര​ണം.​ ​​​ ​ ബി.​സി.​സി.​ഐ​യു​ടെ​ ​നി​യ​മ​പ്ര​കാ​രം​ ​മൂ​ന്നു​ ​കോ​വി​ഡ് ​ടെ​സ്റ്റു​ക​ൾ ​നെ​ഗ​റ്റീ​വ് ​ആ​യ​ശേ​ഷം​ ​മാ​ത്ര​മേ​ ​രാ​ജ്യം​ ​വി​ടാ​നാ​കൂ.