കൊവിഡ് പ്രതിരോധം: ജീവനക്കാരെ നിയോഗിക്കും
Thursday 13 May 2021 5:39 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ നിയോഗിക്കും. ഇത് സംബന്ധിച്ച് സർക്കാർ പരിഷ്കരിച്ച ഉത്തരവിറക്കി. അവശ്യവിഭാഗങ്ങളായി പ്രഖ്യാപിച്ച സർക്കാർ - അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ആരോഗ്യ കാരണങ്ങളാൽ ജോലിക്ക് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുമടക് ഡ്യൂട്ടി ചെയ്യണം. അദ്ധ്യാപകരെയും ജീവനക്കാരെയും അവരുടെ തസ്തികയ്ക്ക് അനുയോജ്യമായ ജോലിയിൽ നിയോഗിക്കണം. ജോലി ഏറ്രെടുക്കാൻ സന്നദ്ധരല്ലാത്തവരുടെ വിവരം കളക്ടർ വകുപ്പ് മേധാവിക്ക് നൽകണം. കൊവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിൽ നിയമിതരായവർക്ക് അവിടെ തുടരാം.