കൊവിഡ് മരുന്ന് കേരളത്തിനും നൽകി: കേന്ദ്രമന്ത്രി വി. മുരളീധരൻ

Thursday 13 May 2021 5:53 AM IST

ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കുള്ള ടൊസിലിസുമാബ് ഇൻജക്‌ഷൻ മരുന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ 50,024 വയലിൽ 4500 വയലാണ് കേരളത്തിന് നൽകിയത്. മഹാരാഷ്‌ട്രയും കർണാടകവും കഴിഞ്ഞാൽ ഏ​റ്റവും കൂടുതൽ മരുന്ന് ലഭിച്ചത് കേരളത്തിനാണ്. കൊവിഡ് അനുബന്ധ ചികിത്സയിൽ പ്രധാനപ്പെട്ട ആംഫോടെറിസിൻ-ബിയുടെ ഉദ്പാദനം കൂട്ടാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


കാൻസർ രോഗികൾക്കുള്ള കൊവിഡ് പ്രതിരോധ ചികിത്സയ്ക്ക് അറ്റോമിക് എനർജി വകുപ്പിന് കീഴിലുള്ള ടാ​റ്റാ മെമ്മോറിയൽ സെന്റർ,​ ഓക്‌സിജൻ
കോൺസെൻട്രേ​റ്റർ, എൻ -95 മാസ്‌കുകൾ തുടങ്ങിയവ ഏകോപിപ്പിച്ച് നൽകുന്നു. കേരളത്തിൽ മലബാർ കാൻസർ സെന്റർ, സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പി​റ്റൽ, തിരുവല്ലയിലെ ബി.സി.എം മെഡിക്കൽ കോളേജ് തുടങ്ങിയ കൊവിഡ് ഗ്രിഡിലുള്ള സ്ഥാപനങ്ങൾക്ക് സഹായം ലഭിക്കുന്നു.


കേരളത്തിൽ അങ്ങിങ്ങ് ഓക്‌സിജൻ ക്ഷാമം തുടങ്ങിയ പശ്ചാത്തലത്തിൽ ആശുപത്രികൾ പാഴ്ച്ചെലവ് കുറയ്ക്കണമെന്നും വി.മുരളീധരൻ പറഞ്ഞു. ഇക്കാര്യം സംസ്ഥാന സർക്കാരും ഉറപ്പാക്കണം.

Advertisement
Advertisement