കൊവിഡ് ബാധിതർക്ക് ജില്ലാ കൺട്രോൾ റൂമിലേക്ക് വിളിക്കാം

Thursday 13 May 2021 12:10 AM IST

പത്തനംതിട്ട : ജില്ലയിൽ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ അറിയുന്നതിനും വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി 24 മണിക്കൂറും ഉണർന്നു പ്രവർത്തിക്കുകയാണ് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂം.
കൊവിഡ് ബാധിതർക്ക് ആശുപത്രി, സിഎഫ്എൽടിസി എന്നിവിടങ്ങളിൽ കിടക്കകൾ ആവശ്യം വരുന്ന സാഹചര്യങ്ങളിലും മറ്റു അടിയന്തര സാഹചര്യങ്ങളിലും കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ആശാ പ്രവർത്തകരുടെ സേവനം, ചികിത്സ, വാക്‌സിനേഷൻ വിവരങ്ങൾ, കൊവിഡ് ടെസ്റ്റിംഗ് വിവരങ്ങൾ, ആംബുലൻസ് സേവനം തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൺട്രോൾ റൂമിലൂടെ അറിയാൻ സാധിക്കും.
കൺട്രോൾ റൂം നമ്പർ: 0468 2228220, 0468 2322515.
ഓക്‌സിജൻ സംബന്ധമായ വിവരങ്ങൾക്ക് ഓക്‌സിജൻ വാർ റൂമിലേക്കും വിളിക്കാം. ഫോൺ: 8547715558

Advertisement
Advertisement