ഈ ഇസ്രായേലിക്കുള്ള മര്യാദ പോലും സുടാപ്പികൾക്കില്ലാതെ പോവുന്നല്ലോ,​ മറുപടിയുമായി അലി അക്ബർ

Wednesday 12 May 2021 11:16 PM IST

തിരുവനന്തപുരം : ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ മലയാളിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടിരുന്നു..സൗമ്യ സന്തോഷിന് ആദരാജ്ഞലി അർപ്പിച്ച് സംവിധായകൻ അലി അക്ബർ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ നിരവധി വിദ്വേഷ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവർക്കെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അലി അക്ബർ.. സ്വന്തം നാട്ടുകാരിക്ക് പ്രണാമം അർപ്പിക്കുമ്പോൾ പോലും മതഭ്രാന്ത് വിളമ്പുന്ന രീതിയിൽ മലയാളി ജിഹാദികൾ വളർന്നിരിക്കുന്നുവെന്ന് അലി അക്ബർ കുറിച്ചു.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കുടുംബം പുലർത്താൻ അന്യനാട്ടിൽ പോയി റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട നാട്ടുകാരിക്ക് പ്രണാമം അർപ്പിക്കുന്നതിന്റെ ചുവട്ടിൽ പോലും, മതഭ്രാന്ത് വിളമ്പുന്ന രീതിയിൽ മലയാളി ജിഹാദികൾ വളർന്നിരിക്കുന്നു.. എവിടെ ഭീകരവാദം തലപൊക്കുന്നുവോ അവരെ ന്യായീകരിക്കാൻ എത്ര തരം താഴാനും അവർക്കു കഴിയുന്നു…സ്വന്തം നാടോ നാട്ടുകാരിയോ മതത്തിന് മുൻപിൽ അന്യമാണെന്ന് കരുതുന്ന ഇക്കൂട്ടരേ സുഹൃത്തുക്കളാക്കുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും… രാജ്യമല്ല,രാജ്യത്തെ ജനതയല്ല തങ്ങളുടെ മതം, അതിന്റെ അനുയായികൾ..അത് മാത്രം.. അതിനപ്പുറമുള്ളതെല്ലാം കുഫിർ…കഷ്ടം… അല്ലാതെന്തുപറയാൻ… ഈ ഇസ്രായേലിക്കുള്ള മര്യാദ പോലും സുടാപ്പികൾക്കില്ലാതെപോവുന്നല്ലോ