കുശാൽ പെരേര ലങ്കൻ ക്യാപ്ടൻ

Wednesday 12 May 2021 11:23 PM IST

കൊളംബോ : ഈ മാസം നടക്കുന്ന ബംഗ്ളാദേശിനെതിരായ പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ഏകദിന ടീമിന്റെ നായകനായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുശാൽ പെരേരയെ തിരഞ്ഞെടുത്തു. കുശാൽ മെൻഡിസാണ് ഉപനായകൻ.ദിമുത്ത് കരുണരത്നെയെ ടീമിൽ നിന്ന് ഒഴിവാക്കിയാണ് കുശാൽ പെരേരയെ ക്യാപ്ടനാക്കിയത്. മറ്റൊരു മുൻ നായകൻ ഏഞ്ചലോ മാത്യൂസ്, ലാഹിരി തിരിമന്നെ, ദിനേഷ് ചാന്ദിമൽ എന്നിവരെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ശ്രീലങ്കയ്ക്ക് വേണ്ടി 101 ഏകദിനങ്ങളും 22 ടെസ്റ്റുകളും 47ട്വന്റി-20കളും കളിച്ചിട്ടുള്ള താരമാണ് കുശാൽ പെരേര.