കാസർകോട് ഭെൽ കമ്പനി ഇനി കേരളത്തിന് സ്വന്തം
Thursday 13 May 2021 3:26 AM IST
ഭെല്ലിന്റെ 51% ഓഹരികൾ കേരളത്തിന്
തിരുവനന്തപുരം: കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്രഡിന് (ഭെൽ) 51 ശതമാനവും കേരള സർക്കാരിന് 49 ശതമാനവും ഓഹരിയുള്ള കാസർകോട്ടെ ഭെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് കമ്പനിയുടെ പൂർണ ഉടമസ്ഥത ഇനി കേരള സർക്കാരിന് മാത്രം. ഭെല്ലിന്റെ കൈവശമുണ്ടായിരുന്ന 51 ശതമാനം ഓഹരികൾ കൂടി കേരള സർക്കാരിന് കൈമാറി. ഇതോടെ 100 ശതമാനം ഓഹരികളും കേരളത്തിന്റെ സ്വന്തമായി.
ഇപ്പോൾ 180ലേറെ ജീവനക്കാരുണ്ട്. 2016ലാണ് ഓഹരി വില്പനയ്ക്ക് കേന്ദ്രം ശ്രമം ആരംഭിച്ചത്. 50ലക്ഷത്തോളം രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. 2019ൽ യൂണിറ്ര് കേരളത്തിന് കൈമാറാനുള്ള നടപടി തുടങ്ങി. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെ ഉൾപ്പെടുത്തുക, ഓഹരി കൈമാറ്രം കമ്പനി ബോർഡ് അംഗീകരിക്കുക തുടങ്ങിയ നടപടികൾ ബാക്കിയുണ്ട്.