കാർഷിക സേവനങ്ങൾക്ക് ലോക്ക്ഡൗൺ ഇളവ്

Thursday 13 May 2021 12:00 AM IST

തിരുവനന്തപുരം: കാർഷിക മേഖലയിലെ സേവനങ്ങൾക്ക് ലോക്ക്ഡൗൺ പ്രതിസന്ധി നേരിടാതിരിക്കുന്നതിനായി കാർഷിക അനുബന്ധ മേഖലകൾക്ക് ഇളവുകൾ അനുവദിച്ചു. കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകൾ പരിമിതമായ എണ്ണം തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കുന്നതിന് നൽകിയിട്ടുള്ള അനുമതി കൂടാതെ കാർഷിക സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ, കാർഷിക അനുബന്ധ യന്ത്രോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, അറ്റകുറ്റപ്പണികൾ നടത്തപ്പെടുന്ന ഷോപ്പുകൾ എന്നിവയ്‌ക്ക് കൂടിയാണ് ഇളവുകൾ അനുവദിച്ചത്. ഇത്തരം സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. വളം /കീടനാശിനി എന്നിവയുടെ കടകൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 11 വരെയാണ് അനുമതി. വിതരണക്കാർക്കും ഈ ഇളവുകൾ അനുസരിച്ച് പ്രവർത്തിക്കാം. പഴം പച്ചക്കറി എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട് ഹോർട്ടികോർപ്പ് വി.എഫ്.പി.സി.കെ എന്നിവയെയും ഇളവുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement