മലയാളി കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രിക്ക് മൗനം: കെ. സുരേന്ദ്രൻ
Thursday 13 May 2021 2:48 AM IST
തിരുവനന്തപുരം: ഇസ്രയേലിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അനുശോചനംപോലും രേഖപ്പെടുത്താത്തതിനെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇരുവരും സംഭവം അറിയാത്തതാണോ അതോ അറിഞ്ഞിട്ടും അനങ്ങാത്തതാണോ എന്ന് അദ്ദേഹം ഫേസ് ബുക്കിൽ പ്രതികരിച്ചു. കൊല്ലപ്പെട്ടത് ഒരു മലയാളി പെൺകുട്ടിയാണെന്നെങ്കിലും അവർ ഓർക്കേണ്ടതായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.