എ.ഡി.ജി.പിയുടെ പേരിൽ ഫേസ്ബുക്കിൽ പണം തട്ടി​പ്പ്

Thursday 13 May 2021 2:51 AM IST

സൈബർ ഡോം അന്വേഷണം ആരംഭിച്ചു

തൃക്കാക്കര: എ.ഡി.ജി.പി വി​ജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടി​ച്ച് പണം തട്ടാൻ ശ്രമി​ച്ചതി​നെക്കുറിച്ച് ഇൻഫോപാർക്ക് സൈബർഡോം അന്വേഷണം ആരംഭിച്ചു.

യഥാർത്ഥ ഫേസ്ബുക്ക് അക്കൗണ്ടിന് സമാനമായ പ്രൊഫൈൽ ചിത്രം ചേർത്താണ് വ്യാജ അക്കൗണ്ട് സൃഷ്ടി​ച്ചത്. യഥാർത്ഥ ഫേസ്ബുക്ക് സുഹൃത്തുക്കളുമായി​ സൗഹൃദം സ്ഥാപി​ച്ച് പണം കടമായി​ ആവശ്യപ്പെടുന്ന പതി​വ് തട്ടി​പ്പിനായിരുന്നു ശ്രമം. വിജയ് സാഖറെയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.

കഴിഞ്ഞ തി​ങ്കളാഴ്ച രാത്രി പതിനൊന്നി​ന് കളമശേരി സ്വദേശിയും അഭിഭാഷകനും സൈബർ ലാ സ്പെഷ്യലിസ്റ്റുമായ ജിയാസ് ജമാലിനോട് ഗൂഗിൾ പേ വഴി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് 10,000 രൂപ അയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. അക്കൗണ്ട് വ്യാജമാണെന്നു മനസിലാക്കിയ​ ജിയാസ് എറണാകുളം സൈബർ സെല്ലിനെ വിവരം അറിയിച്ചു. ഡൂപ്ളി​ക്കേറ്റ് ഫേസ് ബുക്ക് അക്കൗണ്ട് ഇപ്പോൾ ഡി​ലീറ്റ് ചെയ്തി​ട്ടുണ്ട്.

• വ്യാജ അക്കൗണ്ട് പെൺകുട്ടിയുടെ പേരിൽ

എ.ഡി.ജി.പിയുടെ പേരിൽ പണം തട്ടാൻ ശ്രമിച്ചത് ഉത്തരേന്ത്യൻ സംഘം. അക്കൗണ്ട് ആദ്യം ഉപയോഗിച്ചിരുന്നത് നീതു ദാസ് എന്ന പേരിലാണ്. പേര് മാറ്റിയാണ് തട്ടിപ്പി​ന് ശ്രമിച്ചത്. മറ്റ് പലരോടും പണം ആവശ്യപ്പെട്ടി​ട്ടുണ്ട്.

Advertisement
Advertisement