സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടാൻ തീരുമാനം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Friday 14 May 2021 5:29 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 8 മുതൽ 16 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നീട്ടാൻ തീരുമാനമായതായി സൂചന. ഒരാഴ്ച കൂടിയാവും ലോക്ഡൗൺ നീട്ടുക. ഇക്കാലയളവിൽ നിലവിലുള‌ള നിയന്ത്രണങ്ങൾ അതേപടി തുടരുമെന്നാണ് വിവരം.

ഇന്ന് ചേർന്ന വിദഗ്ദ്ധ സമിതി യോഗത്തിൽ റവന്യു, ദുരന്ത നിവാരണ, പൊലീസ് വകുപ്പുകൾ നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യത്തിൽ വൈകാതെ അന്തിമ തീരുമാനം ഉണ്ടാകും.

Advertisement
Advertisement