190 ലിറ്റർ കോട പിടികൂടി
Saturday 15 May 2021 12:13 AM IST
പുനലൂർ: വ്യജ ചാരായം വാറ്റാൻ ആനപെട്ടകോങ്കലിലെ വീടിന് സമീപത്തെ കാട്ടിൽ സൂക്ഷിച്ചിരുന്ന 190 ലിറ്റർ കോടയും വാറ്റുപകണങ്ങളും പുനലൂരിലെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചു. സംഭവത്തിൽ ആനപെട്ടകോങ്കൽ രതീഷ് ഭവനിൽ രതീഷിനെ പ്രതിയാക്കി കേസെടുത്തതായി അധികൃതർ അറിയിച്ചു. എക്സൈസ് സി.ഐ ഓഫീസിനെ പ്രിവന്റീവ് ഓഫീസർ കെ.പി. ശ്രീകുമാർ, ജീവനക്കാരായ ഗിരീഷ്, ഹരിലാൽ, സാബു എന്നിവരുടെ നേതൃത്വത്തിലാണ് കോട പിടികൂടിയത്.