സ്വർണം വില 120 രൂപ കൂടി ; പവന് 35,720 രൂപ

Saturday 15 May 2021 12:40 AM IST

കൊച്ചി:അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് സ്വർണ വില പവന് 120 രൂപ ഉയർന്ന് 35,720 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർദ്ധിച്ച് 4,465 രൂപയായി. ഈ മാസം പവന് കൂടിയത് 680 രൂപയാണ്; ഗ്രാമിന് 85 രൂപയും. രാജ്യാന്തര വില ഔൺസിന് 1,817ഡോളറിൽ നിന്ന് 1,837 ഡോളറിലേക്ക് ഉയർന്നതാണ് ആഭ്യന്തര വിലയെയും സ്വാധീനിച്ചത്.

Advertisement
Advertisement