പിണറായി രാജ്ഭവനിൽ, സർക്കാർ രൂപീകരണത്തിനായി കത്ത് നൽകി

Saturday 15 May 2021 3:56 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവർണർക്ക് പിണറായിവിജയൻ ഔദ്യോഗികമായി കത്ത് നൽകി.

സി പി എം, സി പി ഐ,കേരള കോൺ​ഗ്രസ് എം, കേരള കോൺ​ഗ്രസ് ബി, കോൺ​ഗ്രസ് എസ്, ജനാധിപത്യ കേരള കോൺ​ഗ്രസ്, ഐ എൻ എൽ, എൻ സി പി, ജനാദാതൾ എസ്, എൽ ജെ ഡി, ഇടത് സ്വതന്ത്രൻമാ‍ർ എന്നിവ‍ർ സ‍ർക്കാർ രൂപീകരണത്തിൽ പിണറായി വിജയനെ പിന്തുണച്ച് കത്ത് നൽകിയിട്ടുണ്ട്.

സ‍ർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ ​ഗവർണർ ഔദ്യോ​ഗികമായി ക്ഷണിക്കുന്നതാണ് അടുത്ത ഘട്ടം. ഉടനെ ചേരുന്ന എൽ ഡി എഫ് യോ​ഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജന ച‍ർച്ചകൾ എൽ ഡി എഫിൽ നാളെയോടെ പൂ‍ർത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റന്നാളും ചൊവാഴ്‌ചയുമായി മന്ത്രിമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.