മാതൃ-ശിശു ആശുപത്രിയിൽ രക്തദാന ക്യാമ്പ്

Sunday 16 May 2021 1:52 AM IST

കോഴിക്കോട്: കോഴിക്കോട് മാതൃ- ശിശു ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി. കോർപ്പറേഷൻ കൗൺസിലർ ഡോ.പി.എൻ അജിത ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കോഴിക്കോട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വിംഗ്, അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്‌സ് കേരള പുതിയ പാലം യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. കോഴിക്കോട് ഐ. എം. എ ജൂനിയർ വൈസ് പ്രസിഡന്റ് ഡോ. ബി. വേണുഗോപാലൻ, കേരള ഐ.എം.എ ഹെൽത്ത് സ്‌കീം സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, കോഴിക്കോട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വിംഗ് കൺവീനർ ഡോ. ശങ്കർ മഹാദേവൻ, മാതൃ-ശിശു ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ബാസ്, ബ്ലഡ് ബാങ്ക് ഓഫീസര്‍ ഡോ. സി. കെ അഫ്‌സൽ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.അരുൾദാസ്, പുതിയപാലം യൂണിറ്റ് സെക്രട്ടറി പി. സി. സിറാജ് എന്നിവർ സംസാരിച്ചു.

അസോസിയേഷനിലെ 50ഓളം അംഗങ്ങൾ രക്തം നൽകി.

Advertisement
Advertisement