വാക്സിൻ: ജുഡിഷ്യൽ ഒാഫീസർമാർക്കും അഭിഭാഷകർക്കും മുൻഗണന വേണമെന്ന് ഹർജി

Sunday 16 May 2021 12:23 AM IST

കൊച്ചി: സംസ്ഥാനത്തെ ജുഡിഷ്യൽ ഒാഫീസർമാർക്കും അഭിഭാഷകർക്കും കൊവിഡ് വാക്‌സിനേഷനിൽ മുൻഗണന നൽകണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. അഭിഭാഷകനായ ബെന്നി ആന്റണി പാറേൽ നൽകിയ ഹർജി ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസുകൾ കോടതിയിലെത്തിക്കാൻ ജനങ്ങളുമായി നേരിട്ട് ഇടപെടുന്നവരാണ് അഭിഭാഷകരെന്നും ആരോഗ്യ പ്രവർത്തകർ, പൊലീസ് തുടങ്ങിയവരെപ്പോലെ കൊവിഡ് മുന്നണിപ്പോരാളികളെന്ന പരിഗണനയ്ക്ക് ഇവരും അർഹരാണെന്നും ഹർജിയിൽ പറയുന്നു.

Advertisement
Advertisement