പുതിയ ഉയരത്തിലേക്ക് വിദേശ നാണയ ശേഖരം

Sunday 16 May 2021 3:18 AM IST

 $72 കോടി മാത്രം അകലെ പുതിയ റെക്കാഡ്

മുംബയ്: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. മേയ് ഏഴിന് അവസാനിച്ച വാരത്തിൽ 144.4 കോടി ഡോളർ ഉയർന്ന് ശേഖരം 58,946.5 കോടി ഡോളറിലെത്തി. ഈ വർഷം ജനുവരി 29ന് കുറിച്ച 59,018.5 കോടി ഡോളറെന്ന റെക്കാഡ് മറികടക്കാൻ 72 കോടി ഡോളർ മാത്രം അകലമാണ് ഇപ്പോഴുള്ളത്.

വിദേശ നാണയ ആസ്‌തി (എഫ്.സി.എ) 43.4 കോടി ഡോളർ വർദ്ധിച്ച് 54,649.3 കോടി ഡോളറായെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കി. കരുതൽ സ്വർണശേഖരം 101.6 കോടി ഡോളർ ഉയർന്ന് 3,648 കോടി ഡോളറിലുമെത്തി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയ ശേഖരത്തിൽ യൂറോ, പൗണ്ട്, യെൻ തുടങ്ങിയവയുമുണ്ട്.

Advertisement
Advertisement