ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തർക്ക് പ്രവേശനമില്ല
Saturday 15 May 2021 10:34 PM IST
ശബരിമല: ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്നലെ വൈകിട്ട് 5ന് തുറന്നു, .സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക്ക്ഡൗൺ കണക്കിലെടുത്ത് ശബരിമലയിൽ ഭക്തജനങ്ങൾക്ക് ഇക്കുറി പ്രവേശനം ഉണ്ടാവില്ല. .നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ മാത്രമെ ഉണ്ടാവുകയുള്ളൂ.19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.
പ്രതിഷ്ഠാ വാർഷികത്തിനായി മേയ് 22 ന് വൈകിട്ട് ക്ഷേത്ര നട തുറക്കും.23 ന് ആണ് പ്രതിഷ്ഠാദിനം. അന്ന് രാത്രി തന്നെ ക്ഷേത്രനട അടയ്ക്കും