ആത്മവിശ്വാസത്തിന്റെ ജ്വാലയ്ക്ക് മരണമില്ല,​ ന​ന്ദു ​മ​ഹാ​ദേ​വ​ ​യാ​ത്ര​യാ​യി

Sunday 16 May 2021 12:47 AM IST

തിരുവനന്തപുരം: കാൻസർ ഓരോ അവയവത്തെയും കാർന്നപ്പോഴും തളരാതെ, മറ്റുള്ളവർക്ക് പ്രചോദനമാകാൻ നന്ദു മഹാദേവൻ ചിരിക്കുകയായിരുന്നു. രോഗം തന്റെ കാൽ കവർന്നെടുത്തപ്പോൾ ഒക്കത്തേറ്റിയ അമ്മയെ പിന്നീട് കൃത്രിമക്കാലിൽ നിന്ന് തോളിലെടുത്ത നന്ദുവിന്റെ ആത്മവിശ്വാസം എത്രയോ കാൻസർ രോഗികൾക്ക് ജീവിക്കാൻ പ്രേരണയായി.

കാലിൽ നിന്ന് മുകളിലേക്ക് കയറിയ കാൻസർ ശ്വാസകോശത്തോളം പടർന്നിട്ടും നന്ദു തളർന്നില്ല. രോഗത്തെ തോൽപ്പിക്കുമെന്നായിരുന്നു വാശി. ആ വാശിക്കു മുന്നിൽ മഹാരോഗം 2019 സെപ്തംബറിൽ പത്തിതാഴ്‌ത്തിയതാണ്. കാൻസർ കോശങ്ങളുടെ വളർച്ച നിലച്ചപ്പോൾ ഫേസ്ബുക്കിൽ നന്ദു എഴുതി, 'എന്നെ പ്രണയിക്കാൻ ഈ കാമുകിക്ക് അനുവാദമില്ല. ഇവളെ ഞാൻ ഇറക്കിവിടും". പക്ഷേ,'അവൾ' പൂർവാധികം ശക്തിയായി തിരിച്ചുവന്നു. ശ്വാസകോശമുൾപ്പെടെ കാർന്നുതിന്നു.

ഡിഗ്രി പൂർത്തിയാക്കിയ ശേഷം കാറ്ററിംഗ് ബിസിനസുമായി ബന്ധപ്പെട്ട് ചേങ്കോട്ടുകോണത്തായിരുന്നു കുടുംബത്തോടൊപ്പം നന്ദുവിന്റെ താമസം. 2018 ഏപ്രിലിൽ ഇടതുകാലിലെ നീര് വേദനയായി തുടർന്നപ്പോൾ നടത്തിയ പരിശോധനയിലാണ് ഓസ്റ്റിയോ സർകോമ ഹൈ ഗ്രേഡ് എന്ന ബോൺ കാൻസറാണെന്ന് തിരിച്ചറിയുന്നത്. ആർ.സി.സിയിലെ ഡോക്ടർമാർ നൽകിയ കരുത്തിൽ നന്ദു ഫേസ്ബുക്കിൽ കുറിച്ചു. 'എനിക്ക് കാൻസറാണ്. പക്ഷേ, തളരില്ല. ചെറിയൊരു ജലദോഷം പോലെ നേരിടും".

കാൻസർ ബാധിതർക്ക് മനക്കരുത്തു പകരാൻ നന്ദു തുടങ്ങിയ രോഗത്തെ അതിജീവിച്ചവരുടെ കൂട്ടായ്‌മയാണ് 'വീ കാൻ". ഒന്നര വയസുള്ള കുഞ്ഞു മുതൽ അമ്പത്തിയഞ്ചുകാരൻ വരെ അംഗങ്ങളായി. ഒട്ടേറെ കാൻസർ രോഗികൾക്ക് ചികിത്സാസഹായം ലഭിച്ചു.പെരിങ്ങോട്ടുകാര സ്വദേശി ശിവകുമാറിന് സഹായം അഭ്യർത്ഥിച്ചാണ് ഒടുവിൽ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

ഏപ്രിൽ ഒന്നു മുതൽ 12 വരെ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ നന്ദുവിന് വെന്റിലേറ്റർ വേണ്ടിവന്നു. ഡിസ്ചാർജായി വീട്ടിലെത്തിയതിന്റെ പിറ്റേന്ന് കൂട്ടുകാർക്ക് വിഷു ആശംസിച്ച് അമ്മയുമായി ചേർന്ന് കൃഷ്ണകീർത്തനം പാടി പോസ്റ്റു ചെയ്തു. കാൻസർ കീഴടക്കുമെന്നുറപ്പായപ്പോൾ നന്ദു എഴുതി, 'ജീവിതം വളരെ ചെറുതാണ്. അത് എത്ര തന്നെയായാലും കുഞ്ഞു കുഞ്ഞു തമാശകളും നല്ല നല്ല എഴുത്തുകളും പോസിറ്റീവ് ചിന്തകളും സ്‌നേഹാന്വേഷണങ്ങളും ഒക്കെയായി നമ്മൾ അടിച്ചു പൊളിക്കും. ഒപ്പം മതിലുകളില്ലാതെ അങ്ങട് സ്‌നേഹിക്കും. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയാതെ ജ്വലിക്കും. അല്ല പിന്നെ".

ന​ന്ദു​മ​ഹാ​ദേ​വ​ ​യാ​ത്ര​യാ​യി

കോ​ഴി​ക്കോ​ട്:​ ​അ​ർ​ബു​ദ​വു​മാ​യു​ള്ള​ ​പോ​രാ​ട്ട​ത്തി​നി​ട​യി​ലും​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ൾ​ക്ക് ​പ്ര​ചോ​ദ​ന​മേ​കി​യ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഭ​ര​ത​ന്നൂ​ർ​ ​സ്വ​ദേ​ശി​ ​ന​ന്ദു​ ​മ​ഹാ​ദേ​വ​ ​(27​)​ ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങി.​ ​കോ​ഴി​ക്കോ​ട് ​ചൂ​ലൂ​രി​ലെ​ ​എം.​വി.​ആ​ർ​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ൽ​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു​ ​അ​ന്ത്യം.
വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ ​ശ്വാ​സ​ത​ട​സം​ ​അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ഐ.​സി.​യു​വി​ലേ​ക്ക് ​മാ​റ്റി​യി​രു​ന്നു.​ ​കോ​ഴി​ക്കോ​ട് ​വെ​സ്റ്റ്ഹി​ല്ലി​ൽ​ ​ശ്മ​ശാ​ന​ത്തി​ൽ​ ​മൃ​ത​ദേ​ഹം​ ​സം​സ്ക​രി​ച്ചു.​ ​രോ​ഗം​ ​ഗു​രു​ത​ര​മാ​ണെ​ന്ന​റി​ഞ്ഞി​ട്ടും​ ​അ​സാ​മാ​ന്യ​ ​ധൈ​ര്യ​ത്തോ​ടെ​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം​ ​ഉ​ല്ലാ​സ​യാ​ത്ര​ ​ന​ട​ത്താ​റു​ള്ള​ ​ന​ന്ദു​വി​ന് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വ​ലി​യ​ ​പി​ന്തു​ണ​യാ​ണ് ​ല​ഭി​ച്ചി​രു​ന്ന​ത്.​ ​'​അ​തി​ജീ​വ​നം​"​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​മു​ഖ്യ​ ​സം​ഘാ​ട​ക​നാ​യി​രു​ന്നു.
മൂ​ന്നു​ ​വ​ർ​ഷം​ ​മു​മ്പ് ​ഇ​ട​തു​കാ​ൽ​ ​മു​ട്ടി​നാ​ണ് ​കാ​ൻ​സ​ർ​ ​ബാ​ധി​ച്ച​ത്.​ ​കാ​ല് ​മു​റി​ച്ചു​ ​മാ​റ്റി​യ​ ​ശേ​ഷം​ ​രോ​ഗം​ ​ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് ​പ​ട​ർ​ന്നു.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ആ​ർ.​സി.​സി​യി​ലെ​ ​ചി​കി​ത്സ​യെ​ ​തു​ട​ർ​ന്ന് ​രോ​ഗ​ത്തി​ന് ​ശ​മ​നം​ ​വ​ന്ന് ​ജീ​വി​ത​ത്തി​ലേ​ക്ക് ​ന​ന്ദു​ ​മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും​ ​അ​ധി​ക​ ​നാ​ൾ​ ​ക​ഴി​യും​ ​മു​മ്പ് ​വീ​ണ്ടും​ ​ശ്വാ​സ​കോ​ശ​ങ്ങ​ളേ​യും​ ​ക​ര​ളി​നേ​യും​ ​രോ​ഗം​ ​ബാ​ധി​ക്കു​ക​യാ​യി​രു​ന്നു.
രോ​ഗാ​വ​സ്ഥ​യി​ലും​ ​മ​റ്റു​ള്ള​ ​രോ​ഗി​ക​ൾ​ക്ക് ​സ​ഹാ​യം​ ​എ​ത്തി​ക്കാ​ൻ​ ​ന​ന്ദു​ ​മു​ൻ​കൈ​ ​എ​ടു​ത്ത​പ്പോ​ൾ​ ​അ​ച്ഛ​ൻ​ ​ഹ​രി​യും​ ​അ​മ്മ​ ​ലേ​ഖ​യും​ ​സ​ഹോ​ദ​ര​ങ്ങ​ളാ​യ​ ​അ​ന​ന്തു​വും​ ​സാ​യി​കൃ​ഷ്ണ​യും​ ​ഒ​പ്പം​ ​നി​ന്നി​രു​ന്നു.