കുട്ടികളെ കരുതണം; രോഗവാഹകരാകാം

Sunday 16 May 2021 12:02 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികൾക്കും രോഗം വരാം. ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകും. എന്നാൽ കുട്ടികൾ രോഗവാഹകരാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം.

യൂറോപ്പിലും അമേരിക്കയിലും രണ്ടും മൂന്നും തരംഗം ഉണ്ടായപ്പോഴും കുട്ടികളെ കാര്യമായി ബാധിച്ചിട്ടില്ല. അതുകൊണ്ട് കുട്ടികളുടെ കാര്യത്തിൽ ഭീതി പരത്തരുത്. മുതിർന്നവരുമായി ഇടപെടൽ കുറയ്‌ക്കുക, മാസ്‌ക് കൃത്യമായി ഉപയോഗിക്കുക എന്നിവ കുട്ടികളുടെ കാര്യത്തിലും കൃത്യമായി പാലിക്കണം. ആയുർവേദം, ഹോമിയോ മരുന്നുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുട്ടികൾക്കും അത് നൽകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വോളണ്ടിയർമാർക്ക് രാഷ്‌ട്രീയം വേണ്ട തദ്ദേശ സ്ഥാപനങ്ങളിലെ വോളണ്ടിയർമാർക്ക് പ്രത്യേക രാഷ്ട്രീയം കാണുമെന്നും എന്നാലും എല്ലാവരും ഒരുമയോടെയാണ് ഇപ്പോൾ പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊടിയും ചിഹ്നവും വച്ചുള്ള പ്രവർത്തനം പ്രോത്സാഹിപ്പിക്കരുത്. അത് യോജിപ്പിന് തടസമാകാം. അക്കാര്യം തദ്ദേശ സ്ഥാപന പ്രതിനിധികൾ ശ്രദ്ധിക്കണം. വോളണ്ടിയർമാർ അതത് സ്ഥലത്ത് ഉള്ളവർ ആയതിനാൽ അവരെ തിരിച്ചറിയാൻ കൊടിയുടേയും ചിഹ്നത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

39,​280 പേരുടെ ചികിത്സാ

ചിലവായി 102 കോടി

സർക്കാർ ആശുപത്രികളിൽ നിന്നും, കൺട്രോൾ സെല്ലുകളിൽ നിന്നും റഫർ ചെയ്‌തവരും കാരുണ്യപദ്ധതിയുടെ ഗുണഭോക്താക്കളും ഉൾപ്പെടെ 39,280 പേരുടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് കാസ്‌പ് പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നൽകി. 102 കോടി രൂപ ഇതിനായി ചെലവിട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊ​വി​ഡ് ​മു​ക്ത​രി​ലെ​ ​ബ്ലാ​ക്ക് ​ഫം​ഗൽ അ​പൂ​ർ​വ​മാ​യി​ ​കേ​ര​ള​ത്തി​ലും

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മ​ഹാ​രാ​ഷ്ട്ര​യി​ലും​ ​ഗു​ജ​റാ​ത്തി​ലും​ ​ഉ​ൾ​പ്പെ​ടെ​ ​കൊ​വി​ഡ് ​മു​ക്ത​രാ​യ​വ​രി​ൽ​ ​ഉ​ണ്ടായ ഫം​ഗ​ൽ​ ​ഇ​ൻ​ഫെ​ക്ഷ​ൻ​ ​അ​പൂ​ർ​വ​മാ​യി​ ​കേ​ര​ള​ത്തി​ലു​മു​ണ്ടെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​കൊ​വി​ഡ് ​വ​രു​ന്ന​തി​ന് ​മു​ൻ​പും​ ​ഇ​തു​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ടി​ട്ടു​ണ്ട്.​ ​ഇ​ക്കാ​ര്യം​ ​സം​സ്ഥാ​ന​ ​മെ​ഡി​ക്ക​ൽ​ ​ബോ​ർ​ഡ് ​സാ​മ്പി​ൾ​ ​എ​ടു​ത്ത് ​കൂ​ടു​ത​ൽ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു​ ​ഓ​ക്‌​സി​ജ​ൻ​ ​എ​ക്സ് ​പ്ര​സ് ​കൂ​ടി​ ​ന​ൽ​കാ​മെ​ന്ന് ​കേ​ന്ദ്രം​ ​കേ​ര​ള​ത്തെ​ ​അ​റി​യി​ച്ചു.​ ​ആ​ദ്യം​ ​അ​നു​വ​ദി​ച്ച​ ​എ​ക്സ് ​പ്ര​സ് ​ഇ​ന്ന് ​പു​ല​ർ​ച്ചെ​ ​വ​ല്ലാ​ർ​പാ​ട​ത്ത് ​എ​ത്തും.

​തൊ​ഴി​ലാ​ളി​ക​ൾ​ ​ഇ​വി​ടെ​ ​തു​ട​രും ലോ​ക്ക് ​ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ച്ച​തി​ന് ​ശേ​ഷ​വും​ ​അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ​ ​ഇ​വി​ടെ​ ​തു​ട​ർ​ന്ന് ​ജോ​ലി​ ​ചെ​യ്യാ​നാ​ണ് ​താ​ൽ​പ​ര്യം​ ​കാ​ട്ടു​ന്ന​ത്.​ ​അ​വ​ർ​ക്കു​ള്ള​ ​കി​റ്റ് ​വി​ത​ര​ണം​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ഒ​റ്റ​പ്പെ​ട്ടു​ ​നി​ൽ​ക്കു​ന്ന​വ​ർ​ക്കും​ ​കി​റ്റ് ​ന​ൽ​കു​ന്നു​ണ്ട്.​ ​ഇ​ടു​ക്കി,​ ​വ​യ​നാ​ട് ​ജി​ല്ല​ക​ളി​ലെ​ ​ല​യ​ങ്ങ​ളി​ൽ​ ​താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ​മ​രു​ന്നും​ ​ന​ൽ​കു​ന്നു​ണ്ട്.