കുമിൾ രോഗത്തിനെതിരെ ജാഗ്രത പുലർത്തണം

Monday 17 May 2021 12:00 AM IST

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം മേയ് 31 ഓടെ എത്തുമെന്നാണ് പ്രതീക്ഷ. ഈ ഘട്ടത്തിൽ അന്തരീക്ഷ ആർദ്രത ഉയരുമെന്നതിനാൽ വിളകളിൽ കുമിൾ രോഗമുണ്ടാകാൻ സാദ്ധ്യതയുള്ളതായി കൃഷി വകുപ്പ് ഗവേഷണ കേന്ദ്രം അറിയിക്കുന്നു . തെങ്ങിന് കൂമ്പു ചീയലും വാഴയ്ക്ക് ഇലപുള്ളി രോഗവും പച്ചക്കറികളിൽ ചീയൽ രോഗവും പടരാനുള്ള സാദ്ധ്യതയുണ്ട് . അടുത്ത രണ്ടു ദിവസങ്ങളിൽ വെള്ളമിറങ്ങുമ്പോൾ അമ്ലത്തം കൂടാൻ സാദ്ധ്യതയുള്ളതിനാൽ മണ്ണ് പരിശോധനയുടെ അടിസ്ഥനത്തിൽ വിളകൾക്ക് കുമ്മായവും വളവും നൽകണം.

കുളമ്പ് രോഗം കന്നുകാലിത്തൊഴുത്തിൽ അന്തരീക്ഷ ആർദ്രത കുറയ്ക്കാനുള്ള വായു സഞ്ചാരം ഉറപ്പു വരുത്തുക. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മഴക്കാലത്ത് കുളമ്പ് സംബന്ധമായ അസുഖങ്ങൾ കൂടുതലായി വരാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അടുത്തുള്ള മൃഗാശുപത്രിയിലെ ഡോക്ടറുടെ സേവനം തേടുക. കോഴിക്കൂട്ടിലെ ലിറ്റർ സമയാസമയങ്ങളിൽ ഇളക്കിക്കൊടുക്കുന്നതും കേടു വന്നാൽ മാറ്റുന്നതും ഉചിതമാകും . കോഴിക്കൂട്ടിൽ ഈർപ്പം തങ്ങിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .കൂടുതൽ വിവരങ്ങൾക്ക്: ലിനിത നായർ , അസിസ്റ്റന്റ് പ്രൊഫസർ &മേധാവി (അഗ്രോമീറ്റിയറോളജി ), ദക്ഷിണ മേഖല കാർഷിക ഗവേഷണ കേന്ദ്രം , വെള്ളായണി. ഹെല്പ് ഡെസ്‌ക് നമ്പർ : 8547058115