ലീല ഗ്രൂപ്പ് ചെയർമാൻ ക്യാപ്ടൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല അന്തരിച്ചു

Sunday 16 May 2021 10:54 PM IST

കണ്ണൂർ: ലീല ഗ്രൂപ്പ്‌ ഹോട്ടലുകളുടെ സ്ഥാപക ചെയർമാൻ പരേതനായ ക്യാപ്ടൻ സി.പി കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ നായർ (90) മുംബയിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ബീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബത്തോടൊപ്പം ദീർഘകാലമായി മുംബയിലായിരുന്നു താമസം.

മലബാറിലെ വ്യവസായ പ്രമുഖനും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റുമായിരുന്ന അഴീക്കോട് രാജരാജേശ്വരി വിവിംഗ് മിൽസ് ഉടമ പരേതനായ എ.കെ നായരുടെയും പി.വി. മാധവിഅമ്മയുടെയും മകളാണ്. ലീല വെഞ്ച്വർഗ്രൂപ്പ് ചെയർമാൻ വിവേക് നായർ, സഹ. ചെയർമാൻ ദിനേശ് നായർ എന്നിവർ മക്കളാണ്. മരുമക്കൾ: ലക്ഷ്മി നായർ, മധു നായർ. സഹോദരങ്ങൾ: പാറു അമ്മ, ബാലകൃഷ്ണൻ നായർ, നാരായണി അമ്മ, രവീന്ദ്രൻ നായർ.

Advertisement
Advertisement