സത്യപ്രതിജ്ഞ ഓൺലൈൻ വഴിയാക്കണം: കെ.സുരേന്ദ്രൻ

Monday 17 May 2021 1:18 AM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണാതീതമായി പിടിമുറുക്കുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ സത്യപ്രതി‌ജ്ഞഓൺലൈൻ ചടങ്ങാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ഗവർണർ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

വൈകുന്നേരങ്ങളിൽ പ്രജകളെ ഉപദേശിക്കുന്നതും പിന്നീട് ഉത്തരവായി വരുന്നതുമായ നിയന്ത്രണങ്ങൾ പാലിക്കാൻ താങ്കൾക്കും ഉത്തരവാദിത്തമുണ്ടെന്ന് സുരേന്ദ്രൻ മുഖ്യമന്ത്രിയോട് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.