മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളി പരാതി നൽകി

Monday 17 May 2021 1:26 AM IST

തിരുവനന്തപുരം: വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് തന്റെ പേരിൽ വ്യാപകമായി പണം പിരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടർന്ന് സഹപ്രവർത്തകരാണ് തന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തട്ടിപ്പ് സംഘത്തിന്റെ വലയിൽ വീഴാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

Advertisement
Advertisement