കനറാ ബാങ്ക് തട്ടിപ്പ്: സി.സി.ടി.വി ദൃശ്യങ്ങൾ നിർണായക തെളിവ്
Monday 17 May 2021 1:59 AM IST
പത്തനംതിട്ട: കനറാ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ നിർണായക തെളിവാകും.2020 നവംബർ മുതൽ മൂന്നര മാസക്കാലത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് പരിശോധിച്ചത്.മാനേജർ അടക്കം ഉയർന്ന ജീവനക്കാരുടെ കമ്പ്യൂട്ടറുകൾ അവരുടെ അസാന്നിധ്യത്തിൽ പ്രതി വിജീഷ് വർഗീസ് ഉപയോഗിച്ചത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഉച്ച ഭക്ഷണ ഇടവേളകളിൽ വിജീഷ് ജീവനക്കാരുടെ കമ്പ്യൂട്ടറുകൾ മാറി മാറി ഉപയോഗിച്ചിട്ടുണ്ട്. കുടുംബവുമായി ഒളിവിൽ പോയ വിജീഷിനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുകയാണ്.