മാളികപ്പുറം ക്ഷേത്രത്തിൽ ഗണപതി പ്രതിഷ്ഠ നടത്തി

Tuesday 18 May 2021 12:00 AM IST

ശബരിമല : മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തായി ഗണപതി പ്രതിഷ്ഠ നടത്തി. മാളികപ്പുറം ദേവിയുടെ വലതുഭാഗത്തായി തീർത്ത ചെറിയ ശ്രീകോവിലിൽ ഇന്നലെ ഉച്ചയ്ക്ക് 12.10 നും 12.20നും മദ്ധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു പ്രതിഷ്ഠാകർമ്മം. ശബരിമല ക്ഷേത്രത്തിനു മുന്നിലെ നമസ്‌കാര മണ്ഡപത്തിൽ വർഷങ്ങളായി ഉണ്ടായിരുന്ന ഗണപതിയുടെ വിഗ്രഹമാണ് ദേവപ്രശ്‌ന വിധി പ്രകാരം മാളികപ്പുറത്ത് മാറ്റി പ്രതിഷ്ഠിച്ചത്. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. പ്രതിഷ്ഠയ്ക്ക് ശേഷം കലശാഭിഷേകവും പൂജയും നടത്തി. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ മനോജ്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. ഇടവമാസ പൂജകൾ പൂത്തിയാക്കി ശബരിമല നട 19 ന് രാത്രി 8ന് അടയ്ക്കും. ശബരിമല പ്രതിഷ്ഠാ വാർഷിക ദിന പൂജകൾക്കായി ഈ മാസം 22ന് വൈകിട്ട് തുറക്കും. 23ന് രാത്രി അടയ്ക്കും. മിഥുനമാസ പൂജകൾക്കായി ജൂൺ 14ന് വൈകിട്ട് നട തുറക്കും. 19 ന് അടയ്ക്കും.

Advertisement
Advertisement