ഇന്ധന വില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപയ്ക്കരികിൽ

Tuesday 18 May 2021 7:16 AM IST

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി.പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വർദ്ധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 93.07 രൂപയും, ഡീസലിന് 88.12 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 94 രൂപ 85 പൈസയും,ഡീസലിന് 89 രൂപ 79 പൈസയുമായി.