വിവാദങ്ങളിൽ തുടങ്ങി വിജയിച്ച് മന്ത്രിപദത്തിലേക്ക് ചിഞ്ചുറാണി

Tuesday 18 May 2021 11:56 PM IST

കൊ​ല്ലം​:​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യി​ൽ​ ​ആ​ദ്യ​മാ​യി​ ​ഒ​രു​ ​വ​നി​ത​ ​കേ​ര​ള​ത്തി​ൽ​ ​മ​ന്ത്രി​യാ​വു​ന്ന​ത് 1957​ ​ലാ​ണ്.​ ​വി​പ്ള​വ​ ​ജ്വാ​ല​യാ​യ​ ​സാ​ക്ഷാ​ൽ​ ​കെ.​ആ​ർ.​ ​ഗൗ​രി​അ​മ്മ.​ 1964​ൽ​ ​പാ​ർ​ട്ടി​ ​പി​ള​ർ​ന്നു.​ ​സി.​പി.​ഐ​യും​ ​സി.​പി.​എ​മ്മു​മാ​യി. ഗൗരിഅമ്മ സി.പി.എമ്മിനൊപ്പം നിന്നു.​ ​എന്നാൽ സി.​പി.​ഐ​യി​ൽ​ ​നി​ന്ന് രണ്ടാമതൊരു വ​നി​താ​ ​മ​ന്ത്രി​യു​ണ്ടാ​യിട്ടി​ല്ല.​ ​നീ​ണ്ട​ ​അൻപത്തേഴ് ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ഇ​പ്പോ​ൾ​ ​കൊ​ല്ല​ത്ത് ​നി​ന്ന് ​ജെ.​ ​ചി​ഞ്ചു​റാ​ണി​യി​ലൂ​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​വ​നി​താ​ ​മ​ന്ത്രി.
കൊ​ല്ലം​ ​ന​ഗ​ര​ത്തി​ന്റെ​ ​സ്വ​ന്തം​ ​പു​ത്രി​കൂ​ടി​യാ​ണ് ​ചി​ഞ്ചു​റാ​ണി.​ ​മു​ണ്ട​യ്ക്ക​ലി​ലെ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​നേ​താ​വ് ​എ​ൻ.​ ​ശ്രീ​ധ​ര​ന്റെ​ ​നാ​ലാ​മ​ത്തെ​ ​മ​ക​ൾ.​ ​ചി​ഞ്ചു​റാ​ണി​ക്ക് ​ഇ​ക്കു​റി​ ​ച​ട​യ​മം​ഗ​ല​ത്ത് ​സീ​റ്റ് ​ല​ഭി​ച്ച​ത് ​പോ​ലും​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു.​ ​പ്രാ​ദേ​ശി​ക​ ​നേ​താ​വ് ​മു​സ്ത​ഫ​യെ​ ​ത​ള്ളി​യാ​ണ് ​പാ​ർ​ട്ടി​ ​ചി​ഞ്ചു​റാ​ണി​യെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​ത്.​ ​വി​വാ​ദ​മാ​യി​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​വി​ജ​യി​ച്ചു​വ​ന്ന​ ​ചി​ഞ്ചു​റാ​ണി​യെ​ ​മ​ന്ത്രി​ ​പ​ദ​വും​ ​തേ​ടി​യെ​ത്തി.​ ​ദേ​ശീ​യ​ ​കൗ​ൺ​സി​ൽ​ ​​​-​ ​സം​സ്ഥാ​ന​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗ​മെ​ന്ന​തും​ ​തു​ണ​യാ​യി.കൊ​ല്ലം​ ​ശ്രീ​നാ​രാ​യ​ണ​ ​വ​നി​താ​ ​കോ​ള​ജി​ൽ​ ​എ.​ഐ.​എ​സ്.​എ​ഫ് ​നേ​താ​വാ​യാ​ണ് ​പൊ​തു​രം​ഗ​ത്ത് ​ചു​വ​ടു​റ​പ്പി​ച്ച​ത്.​ ​പ​ഠ​നം​ ​പ്രീ​ഡി​ഗ്രി​യോ​ടെ​ ​അ​വ​സാ​നി​ച്ചെ​ങ്കി​ലും​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ശ്രി​കോ​വി​ലി​ലേ​യ്ക്കാ​ണ് ​അ​വ​ർ​ ​ന​ട​ന്നു​ക​യ​റി​യ​ത്.​ ​ഇ​രു​പ​താം​ ​വ​യ​സി​ൽ​ ​ഇ​ര​വി​പു​ര​ത്തെ​ ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി.
പെ​ൺ​കു​ട്ടി​ക​ൾ​ ​സെ​ക്കി​ൾ​ ​ച​വി​ട്ടാ​ൻ​ ​മ​ടി​ച്ച​ ​കാ​ല​ത്ത് ​കൊ​ല്ല​ത്താ​കെ​ ​പാ​ർ​ട്ടി​യെ​ ​കെ​ട്ടി​പ്പ​ടു​ക്കാ​ൻ​ ​സൈ​ക്കി​ളി​ൽ​ ​ചു​റ്റി​യ​ ​വ​നി​ത​യാ​യി​രു​ന്നു​ ​ചി​ഞ്ചു​റാ​ണി.​ ​അ​ച്ഛ​ൻ​ ​ശ്രീ​ധ​ര​ൻ​ ​ക​ശു​അ​ണ്ടി​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​നേ​താ​വാ​യി​രു​ന്നു.​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​വി​ശ​പ്പി​ന്റെ​ ​മൂ​ല്യം​ ​മ​ക​ളെ​ ​പ​ഠി​പ്പി​ച്ച​തും​ ​അ​ച്ഛ​ൻ​ ​ത​ന്നെ.​ ​ആ​ ​പാ​ര​മ്പ​ര്യം​ ​ഇ​ന്നും​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​താ​ണ് ​ചി​ഞ്ചു​റാ​ണി​യു​ടെ​ ​പ്ര​ത്യേ​ക​ത.​ ​ക​ശു​അ​ണ്ടി​ ​തൊ​ഴി​ലാ​ളി​ ​സ​മ​ര​ങ്ങ​ൾ​ക്കും​ ​വ​നി​താ​ ​മു​ന്നേ​റ്റ​ങ്ങ​ൾ​ക്കും​ ​എ​ന്നും​ ​മു​ന്ന​ണി​പ്പോ​രാ​ളി​യാ​യി​രു​ന്നു​ ​ചി​ഞ്ചു​
റാ​ണി.

Advertisement
Advertisement