8.43 ലക്ഷം വരുമാനവുമായി കൺസ്യൂമർഫെഡ്

Thursday 20 May 2021 12:00 AM IST

പാലക്കാട്: ലോക്ക് ഡൗൺ കാലത്തെ ഹോംഡെലിവറി,​ താളം നഷ്ടപ്പെടാതെ കൺസ്യൂമർഫെഡ്. ഹോംഡെവിലറി ആരംഭിച്ച ഏപ്രിൽ 23 മുതൽ മേയ് 17 വരെയുള്ള 25 ദിവസത്തിൽ കൺസ്യൂമർഫെഡിന്റെ ആകെ വരുമാനം 8,43,487 രൂപ. കണ്ടെയ്ൻമെന്റ് സോണുകളിലടക്കം വീടുകളിൽ അവശ്യസാധനങ്ങൾ എത്തിക്കുന്ന പദ്ധതിയെ പൊതുജനം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇക്കാലയളവിൽ 418 പേരാണ് ഹോം ഡെലിവറിക്കായി വിളിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ജീവനക്കാർ സാധനങ്ങൾ വീട്ടിലെത്തിച്ചു കൊടുക്കുക. അരിയും പലവ്യഞ്ജന സാധനങ്ങളും ഉൾപ്പെടെ അവശ്യസാധനങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും കുട്ടികൾക്കുള്ള പഠനോപകരണങ്ങളും മരുന്നുകളും കൺസ്യൂമർഫെ‍ഡ് എത്തിച്ചുനൽകുന്നുണ്ട്. കൺസ്യൂമർഫെഡിന്റെ ജില്ലയിലെ 13 ഔട്ട്‌ലെറ്റുകൾ, രണ്ടു മൊബൈൽ ത്രിവേണികൾ, ഒരു ഇ- ത്രിവേണി എന്നിവയിലൂടെയാണ് ഹോം ഡെലിവറി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓരോ ഔട്ട്‍ലൈറ്റിലും ഇതിനായി ജീവനക്കാരുണ്ട്. ജില്ലയിൽ കൂടുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടിച്ചിട്ട സാഹചര്യത്തിൽ ഇനിയും ആവശ്യക്കാർ ഉണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 കണ്ടെയ്ൻമെന്റ് സോണുകളിൽ മൊബൈൽ ത്രിവേണി നേരിട്ടെത്തി സാധനങ്ങൾ ആവശ്യക്കാർക്ക് നൽകും. ഇതിനായി വാർഡുകളിലെ ജാഗ്രതാ സമിതികൾ കൺസ്യൂമർഫെഡിനോട് ആവശ്യപ്പെട്ടാൽ മതി. ഓരോ ഔട്ട്ലെറ്റിനും പ്രത്യേകം മൊബൈൽ നമ്പർ നൽകിയതിന് പുറമെ, 0491- 2500189, 9656777577 എന്ന ടോൾ ഫ്രീ നമ്പറുകളുമുണ്ട്.

വി.ശുഭ, ജില്ലാ റീജണൽ മാനേജർ, കൺസ്യൂമർഫെഡ്.

Advertisement
Advertisement