കെ.കെ. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

Wednesday 19 May 2021 11:39 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ രാജ്യസഭാ എം.പിയുമായ കെ.കെ. രാഗേഷിനെ നിയമിക്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ആർ. മോഹനാണ് നിലവിലെ പ്രൈവറ്റ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തുടരും.

Advertisement
Advertisement