100% ഹെർബൽ ഗാർഗിളുമായി ബോദിന

Friday 21 May 2021 12:36 AM IST

കൊച്ചി: കടൽപ്പായലിൽ നിന്ന് ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളോട് കൂടിയ, 100ശതമാനം ഹെർബലായിട്ടുള്ള ഗാർഗിൾ വികസിപ്പിച്ചെടുത്ത് കേരളത്തിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ബോദിന നാച്വറൽസ് പ്രൈവറ്റ് ലിമിറ്റഡ് (ബി.എൻ.പി.എൽ). ICAR- CIFT (ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച്‌ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിഷറീസ് ടെക്‌നോളജി) എന്നീ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് സീറോൾ എന്ന് പേരുള്ള ഈ ഗാർഗിൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് 100 ശതമാനവും കടൽപ്പായലിൽ നിന്നുള്ള ഹെർബൽ ഗാർഗിൾ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് ബി.എൻ.പി.എൽ മാനേജിംഗ് ഡയറക്ടർ ബോബി കിഴക്കേത്തറ, ഡയറക്ടർ ദിവ്യ ബോബി എന്നിവർ വ്യക്തമാക്കി.

ഉപയോഗിച്ച് 30 സെക്കൻഡിനുള്ളിൽ തന്നെ ഇതിന് വൈറസുകളേയും ബാക്ടീരിയകളേയും നശിപ്പിക്കാനാകുമെന്ന് പരീക്ഷണങ്ങൾ വ്യക്തമാക്കുന്നു. ബോദിനയുടെ ഫോർമുല ഡെവലപ്പറായ ഡോ. എം.ദിനേശ് കുമാറിന്റെ മാർഗനിർദ്ദേശപ്രകാരം ഡോ. നായർ അശ്വതി ഉണ്ണികൃഷ്ണൻ നേതൃത്വം നൽകുന്ന ബോദിന നാച്വറൽസ് ആർ ആൻഡ് ഡി ടീമിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് സീറോൾ ഗാർഗിളിന് പിന്നിൽ. സി.ഐ.എഫ്.ടി ഡയറക്ടർ ഡോ. സി.എൻ രവിശങ്കർ, സി.ഐ.എഫ്.ടിയിലെ ബയോകെമിസ്ട്രി ആൻഡ് നുട്രീഷ്യൻ ഡിവിഷനിലെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞയും മേധാവിയുമായ ഡോ. സുശീല മാത്യു എന്നിവരാണ് നേതൃത്വം നൽകിയത്. കടൽപ്പായൽ വിഭാഗത്തിൽ മൂന്ന് പുതിയ ഉത്പ്പന്നങ്ങളാണ് കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്. ഇവ www.ayurgifts.com എന്ന പോർട്ടലിലൂടെ ആവശ്യക്കാർക്ക് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9446516060.

 സീറോൾ ഗാർഗിൾ
ആന്റി വൈറൽ ഗുണങ്ങളുള്ള ഔഷധസസ്യങ്ങളുടേയും കടൽപ്പായലിന്റേയും സത്ത്, സംയോജിപ്പിച്ച് തയ്യാറാക്കിയ ഫൈറ്റോ ന്യൂട്രാസ്യൂട്ടിക്കൽ ചേരുവയാണ് സീറോൾ ഗാർഗിൾ. പ്രിസർവേറ്റീവുകളോ അഡിറ്റീവുകളോ ചേർക്കാത്ത ഇതിന് ഏകദേശം 1 വർഷം കാലാവധി ഉണ്ട്.

Advertisement
Advertisement