ചരിത്രത്തിനു കൈയൊപ്പിട്ട് രണ്ടാമുദയം; പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Thursday 20 May 2021 10:54 PM IST

തിരുവനന്തപുരം: മഴയെ ദൂരെ നിർത്തി, മൈതാനം ആ ചരിത്ര നിമിഷത്തിനായി സ്പന്ദിച്ചു. സെൻട്രൽ സ്റ്റേഡിയത്തിന്റെ ആകാശം കാർമേഘ ജാലങ്ങളുടെ ഹൃദയത്തിൽ അഭിവാദ്യങ്ങളുടെ മുഴക്കമായി താഴേക്ക് മിഴിനട്ടു. ചുവപ്പിൽ മുങ്ങിയ വേദിയിൽ പിണറായി വിജയൻ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. സ്റ്റേഡിയം ഒരു മധുരനിമിഷത്തിലേക്കു ചുരുങ്ങിയപ്പോൾ തുടർഭരണത്തിന്റെ ചരിത്രദീപ്തിയുമായി പിണറായി സർക്കാരിന് രണ്ടാമുദയം.

സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ വലിയ പന്തലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് പിണറായി വിജയനും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൊവിഡിന്റെ കടുപ്പം കാരണം ചുരുക്കിയെങ്കിലും, കേരളമൊന്നാകെ ഓൺലൈനിലും ടിവിയിലുമായി സത്യപ്രതിജ്ഞാവേദിക്കു മുന്നിൽ ആവേശപൂർവമിരുന്നു.

'ജാതിഭേതം മതദ്വേഷം... ഏതുമില്ലാതെ സർവരും....' എന്ന ഗുരുദേവ കീർത്തനത്തിൽ തുടങ്ങിയ 'നവകേരള ഗീതാഞ്ജലി'ക്കു ശേഷമായിരുന്നു ഔപചാരിക ചടങ്ങ്. മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പുചാർത്തിയ ചരിത്രനിമിഷം പിറന്നത് വൈകുന്നേരം 3.34ന്. അധികാരമേറ്റ പിണറായിക്ക് പൂച്ചെണ്ടു നൽകി ഗവർണറുടെ അഭിനന്ദനം. കരഘോഷത്തിന്റെ കടലിരമ്പത്തിനു പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.

പതിവു വിട്ട്, 'ഞാൻ' എന്ന് മലയാളത്തിൽ പറഞ്ഞാണ് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തത്. പിണറായിക്കു ശേഷം ഘടകകക്ഷി മന്ത്രിമാരുടെ സത്യപ്രതിജ്ഞ. രണ്ടാമതായി സി.പി.ഐയിലെ കെ. രാജനും പിന്നാലെ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ്‌ ദേവർകോവിൽ, ആന്റണി രാജു എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ശേഷം അക്ഷരമാലാക്രമത്തിൽ, വി. അബ്ദുറഹിമാൻ. ജി.ആർ. അനിൽ, കെ.എൻ.ബാലഗോപാൽ, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വിഗോവിന്ദൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ.രാധാകൃഷ്ണൻ, പി.രാജീവ്, സജി ചെറിയാൻ, വി.ശിവൻകുട്ടി, വി.എൻ.വാസവൻ, വീണാ ജോർജ് എന്നിവർ.

മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിജ്ഞാ രജിസ്റ്ററിൽ ഒപ്പിടുകയും ഗവർണർ അതിന് അംഗീകാരം നൽകുകയും ചെയ്തതോടെ പൂർണം. കൊവിഡ് പ്രോട്ടോകോളും ഹൈക്കോടതി നിർദ്ദേശവും കർശനമായി പാലിച്ചു നടന്ന ചടങ്ങ് പൂർത്തിയായത് ഒരു മണിക്കൂർ 20 മിനിട്ടിൽ. പ്രതിപക്ഷാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും, രമേശ് ചെന്നിത്തല രാവിലെ തന്നെ പിണറായി വിജയനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. ചടങ്ങിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലെത്തി ഗവർണറുടെ വിരുന്നിൽ പങ്കെടുത്തു. പിന്നെ മന്ത്രിസഭയുടെ ആദ്യയോഗം.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട്, എ. വിജയരാഘവൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ജോസ് കെ. മാണി, എം.വി. ശ്രേയാംസ്‌കുമാർ, പി.സി. ചാക്കോ, കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ, സി.പി.എം, സി.പി.ഐ നേതാക്കൾ, ഗുരുരത്‌നം ജ്ഞാനതപസ്വി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർ അടക്കം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കാളികളായി. കേരളകൗമുദിയെ പ്രതിനിധീകരിച്ച് ചീഫ് എഡിറ്റർ ദീപു രവി പങ്കെടുത്തു.

നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​നം​ 24​നും​ 25​നും; പ്രോ​ടെം​ ​സ്പീ​ക്ക​ർ​ ​പി.​ടി.​എ.​ ​റ​ഹിം
എം.​എ​ൽ.​എ​മാ​രു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​ 24​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​പ​തി​ന​ഞ്ചാം​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​യു​ടെ​ ​ആ​ദ്യ​ ​സ​മ്മേ​ള​നം​ ​ഈ​ ​മാ​സം​ 24,​ 25​ ​തീ​യ​തി​ക​ളി​ൽ​ ​വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന​തി​ന് ​ഗ​വ​ർ​ണ​റോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്യാ​ൻ​ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​നി​യു​ക്ത​ ​എം.​എ​ൽ.​എ​മാ​രു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​ 24​ന് ​ന​ട​ക്കും.
പ്രോ​ടെം​ ​സ്പീ​ക്ക​റാ​യി​ ​കു​ന്ദ​മം​ഗ​ല​ത്തു​നി​ന്നു​ള്ള​ ​അം​ഗം​ ​പി.​ടി.​എ​ ​റ​ഹി​മി​നെ​ ​നി​യോ​ഗി​ക്കാ​നു​ള്ള​ ​ശു​പാ​ർ​ശ​ ​ന​ൽ​കാ​നും​ ​തീ​രു​മാ​നി​ച്ചു.​ ​അ​ദ്ദേ​ഹ​മാ​കും​ ​നി​യു​ക്ത​ ​എം.​എ​ൽ.​എ​മാ​ർ​ക്ക് ​സ​ത്യ​വാ​ച​കം​ ​ചൊ​ല്ലി​ക്കൊ​ടു​ക്കു​ക.​ 25​ന് ​സ്പീ​ക്ക​ർ​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​എം.​ബി.​ ​രാ​ജേ​ഷാ​ണ് ​സി.​പി.​എ​മ്മി​ന്റെ​ ​സ്പീ​ക്ക​ർ​ ​സ്ഥാ​നാ​ർ​ത്ഥി.​ ​പു​തി​യ​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​യ​പ്ര​ഖ്യാ​പ​നം​ ​ഈ​ ​മാ​സം​ 28​ന് ​ത​ന്നെ​ ​ന​ട​ത്താ​നും​ ​നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.​ ​തു​ട​ർ​ന്നു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​അ​തി​ന്റെ​ ​ന​ന്ദി​പ്ര​മേ​യ​ ​ച​ർ​ച്ച​യു​ണ്ടാ​കും.​ജൂ​ൺ​ ​നാ​ലി​ന് ​പു​തി​യ​ ​സ​ർ​ക്കാ​രി​ന്റെ​ ​ആ​ദ്യ​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ണം​ ​ന​ട​ന്നേ​ക്കും.​ ​ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്റെ​ ​ക​ര​ട് ​ത​യാ​റാ​ക്കാ​നാ​യി​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ,​ ​കെ.​ ​രാ​ജ​ൻ,​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി,​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ഉ​പ​സ​മി​തി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.

മ​​​ന്ത്രി​​​മാ​​​ർ​​​ ​​​ചു​​​മ​​​ത​​​ല​​​യേ​​​റ്റു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ര​​​ണ്ടാം​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ലെ​​​ ​​​മ​​​ന്ത്രി​​​മാ​​​രെ​​​ല്ലാം​​​ ​​​ചു​​​മ​​​ത​​​ല​​​യേ​​​റ്റു.​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​വൈ​​​കി​​​ട്ട് ​​​ന​​​ട​​​ന്ന​​​ ​​​ആ​​​ദ്യ​​​ ​​​മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ​​​മ​​​ന്ത്രി​​​മാ​​​ർ​​​ ​​​ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ​​​ത്തി​​​ ​​​ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ ​​​അം​​​ഗ​​​ങ്ങ​​​ളാ​​​യ​​​ ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​ക്കും​​​ ​​​എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​നും​​​ ​​​വ​​​കു​​​പ്പ് ​​​മാ​​​റി​​​യെ​​​ങ്കി​​​ലും​​​ ​​​ഓ​​​ഫീ​​​സു​​​ക​​​ൾ​​​ ​​​മാ​​​റി​​​യി​​​ല്ല.​​​ ​​​മ​​​ന്ത്രി​​​മാ​​​രെ​​​ല്ലാം​​​ ​​​വ​​​കു​​​പ്പു​​​ക​​​ളി​​​ലെ​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി​​​ ​​​ച​​​ർ​​​ച്ച​​​ ​​​ന​​​ട​​​ത്തി.

Advertisement
Advertisement