ജില്ലയിൽ 97% അധിക വേനൽ മഴ

Saturday 22 May 2021 12:18 AM IST

ഡാമുകളിലെ ജലനിരപ്പുയർന്നു


പാലക്കാട്: ന്യൂനമർദത്തിന്റെയും ചുഴലിക്കാറ്റിന്റെയും ഫലമായി ജില്ലയിൽ ഇത്തവണ 97% അധികം വേനൽമഴ ലഭിച്ചു. 379.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 193.2 മില്ലീമീറ്ററാണ് ലഭിക്കേണ്ടിയിരുന്നത്. മാർച്ച് ഒന്നുമുതൽ മേയ് 21 വരെയുള്ള കാലയളവിലെ കണക്കനുസരിച്ചാണിത്. സംസ്ഥാനത്താകെ 127% അധിക മഴ ലഭിച്ചു. 265.5 മില്ലി മീറ്റർ ലഭിക്കേണ്ടിടത്ത് പെയ്തിറങ്ങിയത് 602.8 മില്ലീമീറ്റർ.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും നല്ല മഴയുണ്ടായിരുന്നു. പറമ്പിക്കുളത്താണ് കൂടുതൽ, 10.0 മില്ലീമീറ്റർ. കൊല്ലങ്കോട്: 2.0, ആലത്തൂർ: 0.5, തൃത്താല: 3.0, മണ്ണാർക്കാട്: 6.4, പട്ടാമ്പി: 4.1 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ പെയ്തത്.

ഡാം ജലനിരപ്പ് ഉയർന്നു

മലമ്പുഴയിൽ 103.8 മീറ്റർ ആണ് ഇന്നലെ ജലനിരപ്പ്. 115.06 ആണ് സംഭരണ ശേഷി. മറ്റു ഡാമുകളിലും ജലനിരപ്പുയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് അധികൃതർ പറഞ്ഞു.


ഡാം,​ ഇന്നലത്തെ ജലനിരപ്പ്,​ സംഭരണ ശേഷി (മീറ്ററിൽ)

മലമ്പുഴ- 103.8- 115.06
പോത്തുണ്ടി- 93.5- 108.204

മംഗലം- 69.4- 77.88

മീങ്കര- 153.01- 156.36

ചുള്ളിയാർ- 142.31- 154.08

കാഞ്ഞിരപ്പുഴ- 86.31- 97.50

വാളയാർ- 196.64- 203

ശിരുവാണി- 868.83- 878.5

Advertisement
Advertisement