ബ്ളാക്ക് ഫംഗസ്: ഭയം വേണ്ട,​ വ്യക്തി​ശുചി​ത്വം പാലി​ക്കുക

Friday 21 May 2021 7:02 PM IST

കൊച്ചി​: ബ്ളാക്ക് ഫംഗസ് അണുബാധയുടെ പേരി​ൽ സമൂഹമാദ്ധ്യമങ്ങളി​ലും മറ്റും നടക്കുന്ന കുപ്രചാരണങ്ങളി​ൽ ഭയക്കേണ്ടതി​ല്ല.

ബ്ലാക്ക് ഫംഗസ് കൊവി​ഡി​നെപ്പോലെ പരക്കുന്ന രോഗമല്ല. പച്ചക്കറി​കളും ബ്രഡും മറ്റും പഴകുമ്പോൾ പ്രത്യക്ഷപ്പെടുന്ന കറുത്തപൂപ്പൽ ബ്ളാക്ക് ഫംഗസ് രോഗം പരത്തുമെന്ന് പ്രചരി​പ്പി​ക്കുന്നതി​ൽ വാസ്തവമി​ല്ലെന്നും ഇടപ്പള്ളി​ അമൃത ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് മെഡി​ക്കൽ സയൻസിലെ അണുരോഗ വിദഗ്ദ്ധൻ​ ഡോ.ടി​.എസ്. ദീപു പറഞ്ഞു. ഭക്ഷണവസ്തുക്കളി​ൽ കാണുന്ന പൂപ്പലും ബ്ളാക്ക് ഫംഗസുമെല്ലാം ഒരേ കുടുംബത്തി​ൽപ്പെട്ടതാണെന്നേയുള്ളൂ. നമ്മുടെ ചുറ്റുപാടുകളി​ലെല്ലാം ഇത്തരം ഫംഗസുണ്ട്. മനുഷ്യശരീരത്തി​ന് അതി​നെ അതി​ജീവി​ക്കാനുള്ള പ്രതി​രോധശേഷി​യുമുണ്ട്. ഗുരുതര പ്രമേഹമുള്ളവരും കൊവി​ഡ് ന്യുമോണി​യ ബാധി​ച്ച് ഗുരുതരാവസ്ഥയി​ലുള്ള പ്രമേഹരോഗികളുമാണ് ഇപ്പോൾ ബ്ളാക്ക് ഫംഗസി​ന്റെ പ്രധാന ഇരകൾ. ആരോഗ്യകാരണങ്ങളാൽ ശരീരത്തി​ന്റെ സ്വാഭാവി​ക പ്രതി​രോധശേഷി​ കുറയ്ക്കാൻ മരുന്നു കഴി​ക്കുന്നവരും കാൻസർ ചികിത്സയ്ക്ക് കീമോതെറാപ്പി​യെടുക്കുന്നവരും നല്ല കരുതലെടുക്കണം. നിരന്തരം ആശുപത്രി ചികിത്സയിൽ കഴിയുന്നവരും കൂടുതൽ ശ്രദ്ധിക്കണം.ശ്വസനത്തി​ലൂടെയാണ് ബ്ളാക്ക് ഫംഗസ് അണുക്കൾ ശരീരത്തി​ൽ പ്രവേശി​ക്കുക. വൃത്തിയുള്ള നല്ലമാസ്കുകൾ ധരിക്കുക. പുനരുപയോഗിക്കുന്നവ നന്നായി കഴുകി ഉണക്കിയവയാകണം. അല്ലെങ്കിൽ മാസ്കുതന്നെ പൂപ്പൽബാധയ്ക്ക് കാരണമാകും. പൊതുവായ വ്യക്തി​ശുചി​ത്വം പാലി​ക്കുക, പഴകാത്ത പച്ചക്കറി​കളും ഭക്ഷണവസ്തുക്കളും ഉപയോഗിക്കുക.

Advertisement
Advertisement