എച്ച്.പി.സി.എല്ലിന് ലാഭം ₹10,663 കോടി

Saturday 22 May 2021 3:29 AM IST

ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്.പി.സി.എൽ) 2020-21 സാമ്പത്തിക വർഷം 304 ശതമാനം വർദ്ധനയോടെ 10,663.9 കോടി രൂപ ലാഭം രേഖപ്പെടുത്തി. കമ്പനിയുടെ നാലാംപാദ (ജനുവരി-മാർച്ച്) ലാഭം 27 കോടി രൂപയിൽ നിന്നുയർന്ന് 3,018 കോടി രൂപയിലെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) കഴിഞ്ഞ സാമ്പത്തിക വർഷം 21,836 കോടി രൂപയുടെ സർവകാല റെക്കാഡ് ലാഭവും കഴിഞ്ഞപാദത്തിൽ 8,781 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തിയിരുന്നു. റിഫൈനറി (ക്രൂഡോയിൽ സംസ്കരണം) ചെലവും ഇന്ധന റീട്ടെയിൽ വിതരണവിലയും തമ്മിലെ അന്തരമായ ഗ്രോസ് റിഫൈനിംഗ് മാർജിൻ (ജി.ആർ.എം) മെച്ചപ്പെട്ടതാണ് എണ്ണവിതരണ കമ്പനികൾക്ക് നേട്ടമായത്.

Advertisement
Advertisement