കൊവിഡ് കേസുകൾ കുറയുന്നു ആശ്വാസത്തിൽ ജില്ല

Saturday 22 May 2021 12:56 AM IST

കൊച്ചി: ട്രിപ്പിൾ പൂട്ടിന്റെ ഫലം കണ്ടു തുടങ്ങി. ജില്ലയിൽ കൊവിഡ് കേസുകളുടെ എണ്ണം താഴേക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3102 പേർക്ക് മാത്രം. ടെസ്റ്ര് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) 24.17 ശതമാനം. കഴിഞ്ഞ മാസം ഇതേദിവസം 3980പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ അമ്പരപ്പിക്കും വിധമാണ് കൊവിഡ് കേസുകൾ കുതിച്ചത്. പലദിവസങ്ങളിലും എണ്ണം ആയ്യായിരവും കടന്നു. അതേസമയം ജില്ലയിൽ രോഗമുക്തിയും കൂടി. 3118. ഏപ്രിൽ 21ന് 700 പേർ മാത്രമാണ് രോഗമുക്തരായത്. ജില്ലയിൽ 9,47,340 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. 20-ാം തീയതി വരെയുള്ള കണക്കാണിത്. ഇതിൽ 7,27,909 പേർ ആദ്യ ഡോസ് മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. ശേഷിക്കുന്ന 219431 പേർ രണ്ട് ഡോസും എടുത്തു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 3365 പേരാണ് ഇതുവരെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്.

 ഇന്നലെ രോഗം സ്ഥിരീകരിച്ചത്: 3102 പേർക്ക്

 ടെസ്റ്ര് പോസിറ്റിവിറ്റി നിരക്ക്: 24.17 %

 സമ്പർക്കത്തിലൂടെ: 2984

 ഉറവിടമറിയാത്തവ: 90

 ആരോഗ്യപ്രവർത്തകർ: 11

വാക്സിനേഷൻ 10ലക്ഷത്തിലേക്ക്

640070 ആളുകൾ സർക്കാർ ആശുപത്രികളിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചപ്പോൾ. സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചത് 307270 പേരാണ്. 58703 ആരോഗ്യ പ്രവർത്തകർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. 74884 പേർ ആദ്യ ഡോസ് മാത്രമാണ് എടുത്തിട്ടുള്ളത്. കൊവിഡ് മുന്നണി പ്രവർത്തകരിൽ 30123 പേർ രണ്ട് ഡോസ് വാക്‌സിനും 50570 പേർ ആദ്യ ഡോസും സ്വീകരിച്ചു. 45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 223453 ആളുകൾ ആദ്യ ഡോസും 27573 ആളുകൾ രണ്ടാം ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 375637 ആളുകൾ ആദ്യ ഡോസും 103032 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 668155 ആളുകൾക്ക് കോവിഷീൽഡിന്റെ ആദ്യ ഡോസും 200089 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോവാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് 59754 പേരാണ്. 19342 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.

പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര - 115
• പള്ളുരുത്തി - 89
• വെങ്ങോല - 85
• എളംകുന്നപ്പുഴ - 75
• മരട് - 75
• തൃപ്പൂണിത്തുറ - 73
• ഫോർട്ട് കൊച്ചി - 70
• പള്ളിപ്പുറം - 66
• കളമശ്ശേരി - 64
• നെല്ലിക്കുഴി - 64
• ചെല്ലാനം - 63
• വാഴക്കുളം - 61
• കീഴ്മാട് - 59
• എളമക്കര - 56
• എടത്തല - 55
• കുമ്പളങ്ങി - 55
• ഞാറക്കൽ - 50

Advertisement
Advertisement