അരുമകൾക്ക് അസുഖമോ? തുണയ്ക്ക് വി​ളി​ക്കാം....

Saturday 22 May 2021 1:03 AM IST

മൃഗചി​കി​ത്സ ഇതാ ഫോണി​ലൂടെ : 9447030801

കൊച്ചി: കൊവിഡ് കാലത്ത് അരുമകളായ വളർത്തുമൃഗങ്ങൾക്ക് അസുഖമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടോ? എങ്കിൽ വിളിക്കാം കേരള വെറ്ററി​നറി സർവകലാശാല കോൾ സെന്ററിലേക്ക്. നമ്പർ: 9447030801

അദ്ധ്യാപകരും ശാസ്ത്രജ്ഞരുമായ 103 പേർ അടങ്ങുന്ന സംഘമാണ് കോൾ സെന്ററിന്റെ അണിയറയി​ൽ. കന്നുകാലികൾ, വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് കോൾ സെന്ററി​ൽ. ഓരോ വിഭാഗത്തിനും 2 ഡോക്ടർമാ‌ർ വീതമുണ്ട്. ഗൈനക്കോളജിസ്റ്റ്, സർജൻ സേവനവും ലഭിക്കും. മരുന്നും ചി​കി​ത്സാരീതി​യും ഫോണി​ൽ പറഞ്ഞുതരും. തുടർചി​കി​ത്സയും വേണമെങ്കി​ൽ വീണ്ടും ബന്ധപ്പെടാം. ദിവസം വിവിധ ജില്ലകളിൽ നിന്നുമായി 60 ഫോൺ കോളുകൾ വരെ എത്താറുണ്ട്.

 കൊവിഡ്, ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തുടങ്ങി​യതാണെങ്കി​ലും കർഷകർക്ക് ഈ സംവി​ധാനം ഏറെ ഉപകാരപ്പെട്ടു. ഇനിയും സേവനം വിപുലമാക്കാനാണ് ഉദ്ദേശ്യം.

ഡോ.എം.കെ.നാരായണൻ

ഡയറക്ടർ ഒഫ് എന്റർപ്രണർഷിപ്പ്, കേരള വെറ്ററി​നറി സർവകലാശാല

Advertisement
Advertisement